Tuesday September 25th, 2018 - 6:48:am
topbanner

രോഗബാധ: വിനീത് കൃഷ്ണനും ചരിഞ്ഞു

NewsDesk
രോഗബാധ: വിനീത് കൃഷ്ണനും ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു. പാദരോഗമുള്‍പ്പടെ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ അഞ്ചുമണിയോടെയാണു ചരിഞ്ഞത്. കുറച്ചുകാലമായി തീറ്റയെടുക്കാതെ ക്ഷീണിതനായിരുന്ന ആനയ്ക്ക്, ഗ്ലൂക്കോസും കുത്തിവയ്പ്പുമാണു നല്‍കിയത്.

തിങ്കളാഴ്ച ആന തളര്‍ന്നുവീണപ്പോള്‍ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ചു. വിനീത് കൃഷ്ണന്‍ ചരിഞ്ഞതോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 49 ആയി. 2010ല്‍ 68 ആനകളുണ്ടായിരുന്നു. അടുത്ത നാളുകളില്‍ ആനത്തറവാട്ടിലെ അഴകുള്ള കൊമ്പന്‍ ശേഷാദ്രിയും ചരിഞ്ഞിരുന്നു.

വിനീത്കൃഷ്ണന്‍, ലക്ഷ്മികൃഷ്ണ, നവനീത് കൃഷ്ണന്‍ എന്നീ ആനകളെ 2003 ജനുവരി ഒന്നിനാണ് നാണുഎഴുത്തച്ഛന്‍ ഗ്രൂപ്പിലെ പി.എന്‍. ബല്‍റാം ശ്രീഗുരുവായൂരപ്പനു നടയിരുത്തിയത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗം കെ. ഗോപിനാഥന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വേണ്ടി ജീവധനം അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കര്‍, ജീവധനം മാനേജര്‍ ടി.വി. കൃഷ്ണദാസ്, വെറ്ററിനറി ഡോക്ടര്‍ കെ. മുരളീധരന്‍, ആനപ്രേമിസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയന്‍ എന്നിവര്‍ വിനീത് കൃഷ്ണന് പുഷ്പചക്രമര്‍പ്പിച്ചു.

Read more topics: guruvayoor, elephant, dead,
English summary
guruvayoor anathavalam elephant vineeth krishna dead
topbanner

More News from this section

Subscribe by Email