Thursday February 21st, 2019 - 2:02:am
topbanner

ഗുരുവായൂര്‍ ദേവസ്വം ആനകളുടെ സുഖചികില്‍സയ്ക്ക് തുടക്കമായി

NewsDesk
ഗുരുവായൂര്‍ ദേവസ്വം ആനകളുടെ സുഖചികില്‍സയ്ക്ക് തുടക്കമായി

ഗുരുവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന സുഖ ചികില്‍സയ്ക്ക് പുന്നത്തൂര്‍ കോട്ടയില്‍ തുടക്കമായി. സുഖചികില്‍സയുടെ ഉദ്ഘാടനം വൈദ്യുതി- ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ജൂനിയര്‍ വിഷ്ണുവിന് ആദ്യ ഉരുള നല്‍കി നിര്‍വ്വഹിച്ചു. എം.എല്‍.എ മാരായ കെ.വി അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി എന്നിവരും ആനകള്‍ക്ക് ഉരുളകള്‍ നല്‍കി.

ഗോപീകൃഷ്ണന്‍, വിനായകന്‍ എന്നീ ആനകളടക്കം മുപ്പത്തഞ്ചോളം ആനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചികില്‍സ ആരംഭിച്ചത്.ആനകളെ കുളിപ്പിച്ചതിന് ശേഷം ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവന്യപ്രാശം,ആയുര്‍വ്വേദ അലോപതിമരുന്നുകള്‍ എന്നിവ നല്‍കും.

324 കിലോ ച്യവനപ്രാശം,162 കിലോ അഷ്ടചൂര്‍ണ്ണം,162 കിലോ മിനറല്‍ മിക്ചര്‍, 4860 കിലോ ഉണ്ണക്കലരി,1110 കിലോ ചെറുപയര്‍, 510 കിലോ മുതിര, 1000 കിലോ റാഗി, 162 കിലോ മഞ്ഞള്‍പൊടി, 162 കിലോ ഉപ്പ് എന്നിവയാണ് ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളളത്. ആന ചികിത്സാ രംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികില്‍സയ്ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വൈറ്റമിന്‍ ടോണിക് ചികില്‍സയുടെ ഭാഗമായി എല്ലാ ദിവസവും നല്‍കും. ചികില്‍സ ജൂലായ് 30 വരെ തുടരും. 54 ആനകളില്‍ മദപ്പാടിലുള്ള ഗുരുവായൂര്‍ പത്മനാഭന്‍,വലിയകേശവന്‍ എന്നീ 12 ആനകളടക്കം 19 ആനകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ സുഖ ചികില്‍സ നല്‍കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.കെ സുധാകരന്‍, അഡ്വ ഗോപിനാഥന്‍ ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍,അഡ്മിനിസ്ട്രറ്ററുടെ ചുമതല വഹിക്കുന്ന സബ് കളക്ടര്‍ ഹരിത വി.കുമാര്‍,ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രററര്‍ വി മുരളി എന്നിവര്‍ സംബന്ധിച്ചു.

 

Viral News

Read more topics: guruvayoor, devaswam, Anayoottu,
English summary
guruvayoor Anayoottu, Devaswam, elephant treatment
topbanner

More News from this section

Subscribe by Email