Sunday November 18th, 2018 - 1:45:pm
topbanner

കണ്ണൂർ ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കും

princy
കണ്ണൂർ ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കും

കണ്ണൂർ:ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സാനിറ്റേഷൻ സമിതി യോഗം തീരുമാനിച്ചു. ഇതിനായി താഴേ തട്ടിൽ പരിശോധനകളും ബോധവത്കരണ പ്രവർത്തനവും നടത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യാനുള്ള ഹൈകോടതി ഉത്തരവ് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ യോഗം വിളിച്ചു ചേർക്കും. പൊലീസിന്റെ സഹായത്തോടെയുള്ള പരിശോധനകൾ പുനരാരംഭിക്കും. അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കാതിരുന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫീൽഡ് സ്റ്റാഫും ഉത്തരവാദിയായിരിക്കുമെന്നാണ് ഹൈകോടതി ഉത്തരവിൽ പറയുന്നത്.

ഹൈകോടതി വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഹരിത കേരളം കോ ഓർഡിനേറ്റർ ഇകെ. സോമശേഖരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ശുചിത്വമിഷൻ അസിസ്റ്റൻറ് കോ ഓർഡിനേറ്റർ അജയകുമാർ, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം അസിസ്റ്റൻറ് പ്രൊജക്ട് ഓഫീസർ ഇന്ദിര തുടങ്ങിയവർ സംബന്ധിച്ചു.

 

Read more topics: kannur, green principles
English summary
strictly enforce the green principles in kannur district
topbanner

More News from this section

Subscribe by Email