Tuesday May 22nd, 2018 - 1:34:pm
topbanner

മന്ത്രിസഭാ വാർഷികാഘോഷം : കണ്ണൂർ നഗരത്തിൽ പാർക്കിംഗ് ക്രമീകരണം

NewsDesk
മന്ത്രിസഭാ വാർഷികാഘോഷം : കണ്ണൂർ നഗരത്തിൽ പാർക്കിംഗ് ക്രമീകരണം

കണ്ണൂരിൽ മെയ് 18 നടക്കുന്ന സംസ്ഥാന മന്ത്രിസഭ വാർഷികം സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വാഹന പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കാനായി തലശ്ശേരി, ഇരിട്ടി, പേരാവൂർ, എടക്കാട്, മട്ടന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വലിയ വാഹനങ്ങൾ കാൽടെക്‌സ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കി സെൻറ് മൈക്കിൾസ് ഹൈസ്‌കൂളിനു മുന്നിലുള്ള മൈതാനത്ത് പാർക്ക് ചെയ്യണം.

പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, മാടായി, പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ സ്‌റ്റേഡിയം കോർണറിൽ ആളുകളെ ഇറക്കി സെൻറ് മൈക്കിൾസ് ഹൈസ്‌കൂളിനു മുന്നിലുള്ള മൈതാനത്ത് പാർക്ക് ചെയ്യണം. ഔദ്യോഗിക വാഹനങ്ങൾ പൊലീസ് മൈതാനത്ത് ട്രാഫിക് സ്‌റ്റേഷന് സമീപത്ത് പാർക്ക് ചെയ്യേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

Read more topics: kannur, anniversary, parking,
English summary
government anniversary kannur town parking

More News from this section

Subscribe by Email