Sunday November 18th, 2018 - 5:07:am
topbanner

വയനാട്: ഗോത്രതാളം അരങ്ങേറ്റം കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

suvitha
വയനാട്: ഗോത്രതാളം അരങ്ങേറ്റം കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

വയനാട്: ഹയർ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഗോത്രതാളം പദ്ധതിയിലൂടെ ഗോത്രകലകളിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ആഗസ്റ്റ് 5ന് 10 മണിക്ക് പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടക്കും. ചടങ്ങ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ വിവിധ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിൽ നിന്നുള്ള 35 വിദ്യാർത്ഥികൾ ഉൾപ്പെടെ 52 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്യം നിന്നുപോകുന്ന ഗോത്രകലകളെയും സംസ്കാരത്തെയും സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി.

ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോൽക്കളി, ഗോത്രനൃത്തം, ആദിവാസികളുടെ തനതു പാട്ടുകൾ എന്നിവയിലാണ് പരിശീലനം നൽകിയത്. ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.എൽ.എ. മാരായ ഒ.ആർ.കേളു, എെ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി തുടങ്ങിയവർ പങ്കെടുക്കും.

English summary
gothrathalam: inaugurated kadannappalli ramachandran
topbanner

More News from this section

Subscribe by Email