Sunday November 18th, 2018 - 5:49:pm
topbanner

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഫയര്‍ഫോഴ്‌സ് എത്തി അപകടം ഒഴിവാക്കി

fasila
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഫയര്‍ഫോഴ്‌സ് എത്തി അപകടം ഒഴിവാക്കി

തൃശൂര്‍: ഗ്യാസ് സിലിണ്ടര്‍ ഫിറ്റ് ചെയ്യുന്നതിനിടയില്‍ സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സ് എത്തി ശരിയാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേത്തല ആനാപ്പുഴയിലെ ആലപ്പാട്ട് വീട്ടില്‍ ബേബികുമാറിന്റെ അടുക്കളയില്‍വച്ച സിലിണ്ടറില്‍നിന്നാണ് ഗ്യാസ് മുഴുവനായും ചോര്‍ന്നത്.

ഇയാളുടെ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്ന കുടുംബം വീട്ടില്‍  തിരിച്ചെത്തി വീട് വൃത്തിയാക്കി സിലിണ്ടറിന്റെ പിന്‍ തുറക്കുന്നതിനിടയില്‍ കേടാകുകയായിരുന്നു. പരിസരത്ത് ഗ്യാസിന്റെ മണം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൊടുങ്ങല്ലൂരിലെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി സിലിണ്ടറിന്റെ ചോര്‍ച്ച ഒഴിവാക്കി.

വീടിനടുത്ത് പലരും ചവറ് കത്തിക്കുന്നുണ്ടായിരുന്നതിനാല്‍ എല്ലാവരും ഭയപ്പെടുകയുണ്ടായി. ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ എ.എച്ച്. അസൈനാര്‍, ലീഡിങ് ഓഫീസര്‍ എം.എന്‍. സുധന്‍, ഫയര്‍മാന്മാരായ ശ്രീരാജ്, വിഷ്ണു വിജയ്, അരുണ്‍ദാസ്, വിവിന്‍, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്യാസ് ചോര്‍ച്ച നിര്‍ത്തിയത്. 

Read more topics: thrissur, gas cylinder, leaked
English summary
gas cylinder leaked; fireforce deprecated danger
topbanner

More News from this section

Subscribe by Email