Saturday October 20th, 2018 - 3:35:am
topbanner
Breaking News

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ കുരുമുളക് സ്‌പ്രേയടിച്ച് ആറ്റില്‍ ചാടിയ കഞ്ചാവ് വില്‍പനക്കാരനെ പോലീസ് പിടികൂടി

NewsDesk
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ കുരുമുളക് സ്‌പ്രേയടിച്ച് ആറ്റില്‍ ചാടിയ കഞ്ചാവ് വില്‍പനക്കാരനെ പോലീസ് പിടികൂടി

കോട്ടയം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരേ കുരുമുളക് സ്‌പ്രേയടിച്ച് ആറ്റില്‍ ചാടിയ കഞ്ചാവ് വില്‍പനക്കാരനെ പോലീസ് പിടികൂടി. അറുപുഴയില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. പതിനാറില്‍ചിറ ചാപ്പാലയ്ക്കല്‍ ശ്രീക്കുട്ടനാ (20)ണു പിടിയിലായത്. ഇയാളുടെ ബൈക്കില്‍നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിരുവാതുക്കല്‍ഇല്ലിക്കല്‍ റോഡില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ശ്രീക്കുട്ടന്‍ പെട്ടെന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഇടവഴിയിലൂടെയാണ് ഓടിയത്. പിന്നാലെ എത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അറുപുഴ ഭാഗത്ത് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരേ കുരുമുളക് സ്‌പ്രേയടിച്ച് ആറ്റില്‍ ചാടുകയായിരുന്നു. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി വെള്ളത്തിലിറങ്ങിയപ്പോള്‍ ശ്രീക്കുട്ടന്‍ കരയ്ക്കു കയറി. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

 ഏതാനും മാസം മുന്‍പും ഇതുപോലെ കഞ്ചാവുമായി നാഗന്പടത്തു വച്ച് പോലീസിനെ വെട്ടിച്ച് ആറ്റില്‍ ചാടി രക്ഷപ്പെട്ടതാണ് ഇയാള്‍. അന്ന് ഇയാളുടെ കൂട്ടാളിയെ അര കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. അതുപോലെ ആറ്റിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. കുരുമുളക് സ്്രപേ കണ്ണില്‍ വീണതിനെ തുടര്‍ന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബൈജുമോന്‍, സുനില്‍കുമാര്‍, അഞ്ജിത് രമേശ്, രാജീവ് എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ശ്രീക്കുട്ടനെതിരേ കേസെടുത്തു.

Read more topics: kottayam, ganja,
English summary
ganja seller who escaped with pepper spray at Excise officials
topbanner

More News from this section

Subscribe by Email