Thursday November 15th, 2018 - 11:16:pm
topbanner

പാലക്കാട് കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥികളടക്കം നാലുപേര്‍ അറസ്റ്റില്‍

fasila
പാലക്കാട് കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥികളടക്കം നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥികളടക്കം നാലുപേര്‍ അറസ്റ്റില്‍. രണ്ട് കിലോ കഞ്ചാവുമായി ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അസം സ്വദേശിയായ രഞ്ജന്‍ഖ നിക്കര്‍ (34), വാളയാര്‍ ടോള്‍ പ്ലാസക്കടുത്ത് നടത്തിയ വാഹന പരിശോധനയില്‍ 280 ഗ്രാം കഞ്ചാവുമായി എറണാകുളം തൃപ്പുണിതുറ സ്വദേശികളായ സൂരജ് (23), പതിനേഴ് വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളുമാണ് പിടിയിലായത്.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും, എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ റിമാന്‍ഡ് ചെയ്തു. പാലക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. അനൂപ്, സി.പി.ഒമാരായ അജിത്ത്, പി.എന്‍ രാജേഷ് കുമാര്‍, പി. സന്തോഷ് കുമാര്‍, എ. വിപിന്‍ദാസ്, വി. സജീവ്, പി.എം മുഹമ്മദ് ഷെരീഫ്, സി.ഇ.ഒമാരായ സേതുനാഥ്, പ്രസാദ്, ഡ്രൈവര്‍ രവികുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read more topics: Palakkad, ganja, arrest
English summary
Ganja: Four persons including plus two students were arrested in palakkad
topbanner

More News from this section

Subscribe by Email