topbanner
Monday October 23rd, 2017 - 2:21:am
topbanner

ഗാന്ധിസ്മൃതിയില്‍ പ്രതീക്ഷയുടെ മെഴുകുതിരികള്‍; രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയെന്ന് സെമിനാര്‍

NewsDesk
ഗാന്ധിസ്മൃതിയില്‍ പ്രതീക്ഷയുടെ മെഴുകുതിരികള്‍;  രാഷ്ട്രപിതാവിന്റെ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയെന്ന് സെമിനാര്‍

കൊല്ലം: രാഷ്ട്രപിതാവിന്റെ ദീപ്തസ്മരണയ്ക്കു മുന്നില്‍ മെഴുകുതിരികളുമായി യുവത ഒത്തുചേര്‍ന്നു. വെല്ലുവിളികളുടെ കാലത്ത് മുന്നോട്ടുപോകുവാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വെളിച്ചമാകുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് മെഴുകുതിരികള്‍ തെളിച്ചത്.

മാറുന്ന യുവതയും ഗാന്ധിയന്‍ മൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുവാന്‍ യുവതലമുറയ്ക്ക് കഴിയണം. സത്രീകള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാന്‍പോലും കഴിയാത്ത കാലമാണിത്. കാലാതിവര്‍ത്തിയായ ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മാറ്റത്തിനായി പരിശ്രമിക്കണം-ചിന്ത ജെറോം പറഞ്ഞു.

സ്വാതന്ത്ര്യസമര നായകന്‍ എന്നതിനൊപ്പം വ്യക്തിജീവിതത്തിലെ ന•യുടെയും സ്വയം തിരുത്തലിന്റെയും മാതൃകയായി ഗാന്ധിജിയെ കാണാനാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് പറഞ്ഞു. സ്വയം നവീകരണത്തിന്റെ പാഠവും ന•യുടെ വെളിച്ചവും സമൂഹത്തിന് കാട്ടിക്കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് ഗാന്ധി ദര്‍ശനം പകര്‍ന്ന് നല്‍കിയത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, പ്രിന്‍സിപ്പല്‍ പ്രഫ. താര, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഹരിത ശശിധരന്‍, എ. മുഹമ്മദ് ഹനീന്‍ എന്നിവര്‍ പങ്കെടുത്തു.

Read more topics: kollam, chintha jerome,
English summary
gandhi jayanthi varagosham kollam
topbanner topbanner

More News from this section

Subscribe by Email