Monday March 18th, 2019 - 11:33:pm
topbanner
topbanner

തോമസ് ചാണ്ടി ഫിസിയോ തെറാപ്പിയിലാണ്; മന്ത്രി സ്ഥാനമൊഴിഞ്ഞ ആദ്യദിനം പൂർണ്ണമായും ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചു

Neethu
തോമസ് ചാണ്ടി ഫിസിയോ തെറാപ്പിയിലാണ്; മന്ത്രി സ്ഥാനമൊഴിഞ്ഞ ആദ്യദിനം പൂർണ്ണമായും ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചു

കുട്ടനാട്: മന്ത്രി സ്ഥാനമൊഴിഞ്ഞ ആദ്യ ദിവസം പൂർണ്ണ വിശ്രമത്തിലായിരുന്നു. തോമസ് ചാണ്ടി എം.എൽ.എ. തോമസ് ചാണ്ടി വീട്ടിലെത്തിയാൽ വീടിനോട് ചേർന്നുള്ള ഓഫീസിൽ ഉണ്ടാകുന്ന പതിവ് തിരക്ക് ഒന്നും തന്നെയില്ലായിരുന്നു. രാവിലെ മുതൽ തന്നെ മാധ്യമ പ്രവർത്തകർ അദ്ധേഹത്തെ നേരിട്ട് കാണാനും, ഫോൺ വഴി ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും എം.എൽ.എ ഫിസിയോ തെറാപ്പിയിലാണെന്ന വിവരമാണ് ലഭിച്ചത്.

പാർട്ടി പ്രവർത്തകർ കാണാനെത്തിയെങ്കിലും കഴിഞ്ഞില്ല. നെടുമുടി ചേന്നങ്കരിവെട്ടികാട് വീട്ടിൽ രാവിലെ മുതൽ ഫിസിയോ തെറാപ്പിക്ക് വിധേയനായിരുന്നു അദ്ധേഹം. തുടർന്ന് ബന്ധുക്കളുമായി സമയം ചെലവഴിച്ചു. പതിനെട്ടാം തീയതി തോമസ് ചാണ്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹമായതിനാൽ ബന്ധുക്കളെല്ലാം വിദേശങ്ങളിൽ നിന്ന് വീട്ടിലെത്തിയിട്ടുണ്ട്.

ശാരീരികമായും മാനസികമായുമുള്ള ബുദ്ധിമുട്ടുകളും തിരക്കും ഒഴിവാക്കി തോമസ് ചാണ്ടി ബന്ധുക്കളും കുടുംബത്തിലെ കുട്ടികളുമായും സമയം സന്തോഷപൂർവ്വം ചെലവഴിക്കുകയായിരുന്നു. ഇടയ്ക്ക് മാധ്യമങ്ങളിലൂടെ ഇന്ന് പുറത്ത് വന്ന വാർത്തകളും അൽപ്പനേരം വിലയിരുത്തി. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിന് ഹൈക്കോടതിയിൽ നിന്ന് ലഭിക്കേണ്ട പേപ്പറിനെ കുറിച്ച് ഇടയ്ക്ക് തോമസ് ചാണ്ടി ഓഫീസിലെ ജീവനക്കാരോട് ചോദിച്ചറിഞ്ഞു.

ഇതിനിടെ നാലു പതിറ്റാണ്ടുകാലം കുവൈറ്റിലെ സാമൂഹിക വ്യാവസായിക മേഖലയിലെ നിറസാന്നിദ്ധ്യമായ തോമസ് ചാണ്ടിയുടെ ചില സുഹൃത്തുക്കളും അവിടെ നിന്നു വിവരങ്ങളാരായൻ വിളിച്ചു അൽപ്പനേരം ആദ്യം വിളിച്ച കുറച്ചു പേരുമായി മാത്രം സംസാരിച്ചു ശനിയാഴ്ച ചങ്ങനാശ്ശേരി കോണ്ടൂർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്നാണറിയുന്നത്. ഏതായാലും മന്ത്രിപദമൊഴിഞ്ഞ് തിരക്കുകളിൽ നിന്നും മാറിയ തോമസ് ചാണ്ടിക്ക് ആദ്യദിനം കുറേ നാളുകൾക്ക് ശേഷം കണ്ട ബന്ധുമുഖങ്ങൾ ആശ്വാസം പകർന്നു.

Viral News

Read more topics: kuttanad, thomas chandi, rest
English summary
full rest thomas chandi
topbanner

More News from this section

Subscribe by Email