Saturday September 21st, 2019 - 5:25:pm
topbanner
Breaking News
jeevanam

കൊല്ലത്ത്‌ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Anusha Aroli
കൊല്ലത്ത്‌ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം : കൊല്ലം, കുണ്ടറ, പെരുമ്പുഴ  തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോയമ്പത്തുർ ആര്യവൈദ്യ ഫാർമസി പെരുമ്പുഴ ഏജൻസിയുമായി ചേർന്ന് 2019 മെയ് 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പെരുമ്പുഴ തണൽ ഓഫീസ് അങ്കണത്തിൽവച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ Dr. മല്ലിക, Dr. സേതുലക്ഷ്മി, Dr.  മുഹമ്മദ് സാജിത് എന്നീ പ്രഗൽഭരായ ഡോക്ടർമാർ  ജനറൽ മെഡിസിൻ, സ്ത്രീജന്യ രോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ, അലർജി, ആസ്മ , അർശ്ശസ് എന്നിവക്കുള്ള ഫലപ്രദമായ ചികിത്സ രോഗികൾക്ക് സൗജന്യമായി നൽകി.  തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രെസിഡന്റ്‌ ധനേഷ്, സെക്രെട്ടറി ഷിബുകുമാർ, ട്രെഷറർ വിജിത്, മറ്റു എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ അശോക് കുമാർ, അഭിലാഷ്, അബീഷ്, ഷീബ അബീഷ്, ഷൈൻ, ശ്യാംദാസ്, ശരത്, സീന  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

Viral News

Read more topics: free,ayurveda, camp, kollam
English summary
free ayurveda camp in kollam
topbanner

More News from this section

Subscribe by Email