Thursday June 20th, 2019 - 7:29:pm
topbanner
topbanner

പാസ്‌പോര്‍ട്ട് തടയാന്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്നു; മുന്‍ സി.പി.എം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

sadu prakash
പാസ്‌പോര്‍ട്ട് തടയാന്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്നു; മുന്‍ സി.പി.എം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കണ്ണൂര്‍: പാസ്‌പോര്‍ട്ട് തടയാന്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ സി.പി.എം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം മുന്‍ തലശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറുമായ സി ഒ റ്റി നസീറാണ് മുഖ്യമന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റ് അയച്ചത്.

പോലീസിനെ ഉപയോഗിച്ച് പാര്‍ട്ടിക്കാര്‍ തന്നെ മാനസീകമായി പീഡിപ്പിക്കുന്നുവെന്നാണ് നസീറിന്റെ പരാതി. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാന്‍ എന്ന മുഖവുരയോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പാര്‍ട്ടി അംഗത്വത്തിന് മതം രേഖപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കാനും സാധ്യമല്ല എന്ന നിലപാടുമായാണ് സ്വമേധയാ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയത്. തലച്ചോറും നട്ടെല്ലും ആരുടെ മുമ്പിലും പണയം വെയ്ക്കില്ല.

കോടതി അനുമതി തന്നിട്ടും എന്റെ പാസ്‌പോര്‍ട്ട് തലശ്ശേരി ലോക്കല്‍ സമ്മേളനത്തില്‍ ഗ്രൂപ്പ് കളിച്ചവര്‍ ഭരണ സ്വാധീനമുപയോഗിച്ച് പോലീസ്‌സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. മാനസികമായി തകര്‍ക്കാമെന്ന് വ്യാമോഹിക്കേണ്ട എന്നിങ്ങനെ തുടരുന്നു ഫേസ് ബുക്കിലെ വാചകങ്ങള്‍. എന്നെ ചെറുപ്രായത്തിലേ നിങ്ങള്‍ അറിയുന്നതല്ലേ? എന്തിന് എനിക്ക് നീതി നിഷേധിക്കുന്നുവെന്നും നസീര്‍ ഫേസ് ബുക്കിലൂടെ മുഖ്യ മന്ത്രിയോട് ചോദിക്കുന്നുണ്ട്.

യുവ വ്യവസായിയായ നസീറിന് വിവിധ രാജ്യങ്ങളില്‍ ബിസിനസ് ആവശ്യാര്‍ത്ഥം പോകാന്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുന്നു എന്നാണ് നസീറിന്റെ ആരോപണം. കോടതിയില്‍ ബോണ്ട് നല്‍കി അനുകൂല വിധി നേടിയിട്ടും മറ്റ് ചില കേസുകള്‍ ചൂണ്ടി കാട്ടി പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കുന്നുവെന്നാണ് നസീറിന്റെ ആരോപണം. നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ പാര്‍ട്ടിക്കകത്തും ചര്‍ച്ചയായിട്ടുണ്ട്.      

 

English summary
former CPM activists facebook post to pinarayi vijayan is viral
topbanner

More News from this section

Subscribe by Email