Monday April 22nd, 2019 - 10:01:pm
topbanner
topbanner

തൃശൂരില്‍ 372 ക്യാമ്പുകള്‍; 30,000 പേര്‍

NewsDesk
തൃശൂരില്‍  372 ക്യാമ്പുകള്‍;  30,000 പേര്‍

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി 372 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 8562 കുടുംബങ്ങളിലെ 30,000 ത്തില്‍ അധികം പേരാണ് താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 30 ക്യാമ്പുകളില്‍ 2284 കുടുംബങ്ങളിലെ 7606 പേരാണ് അഭയം തേടിയത്.

ചാവക്കാട് 52 ക്യാമ്പുകളില്‍ 1113 കുടുംബങ്ങളിലെ 3508 പേരാണുള്ളത്. ചാലക്കുടിയില്‍ 37 ക്യാമ്പുകളില്‍ 1253 കുടുംബങ്ങളിലെ 3589 അംഗങ്ങള്‍. മുകന്ദപുരത്ത് 62 ക്യാമ്പുകള്‍. 792 കുടുംബങ്ങളിലെ 2310 അംഗങ്ങള്‍. തൃശൂരില്‍ 92 ക്യാമ്പുകള്‍,2814 കുടുംബങ്ങളിലെ 9312 അംഗങ്ങള്‍. കുന്നംകുളത്ത് 11 ക്യാമ്പുകള്‍. 97 കുടുംബങ്ങള്‍,331 അംഗങ്ങള്‍, തലപ്പിള്ളിയില്‍ രണ്ടു ക്യാമ്പുകളില്‍ ഒന്‍പതു കുടംബങ്ങളിലായി 16 പേരുണ്ട്.

അതേസമയം ഏതാനും ക്യാമ്പുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നു പരാതിയുണ്ട്. ഭക്ഷണവിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിതായി അധികൃതര്‍ അറിയിച്ചു. ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചു.

മുരിങ്ങൂര്‍ മേല്‍പ്പാലവും വെള്ളത്തില്‍ മുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അതിനിടെ 70 ഓളം പേര്‍ അഭയം തേടിയ ചാലക്കുടി നഗരത്തിനടുത്തുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു. 50 പോലീസുകാര്‍ കുടുങ്ങി. ഇവരെ മണിക്കൂറിനകം രക്ഷപ്പെടുത്തി. അന്നമനട, ചെറുവാളൂര്‍, കാടുകുറ്റി എന്നിവിടങ്ങളില്‍ നിന്നു 835 പേരെയും മാളയില്‍ നിന്നു 200 പേരെയും വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്കു മാറ്റി.

Read more topics: flood, kerala, thrissur,
English summary
floods thrissur 372 camps in Thrissur 30,000 people
topbanner

More News from this section

Subscribe by Email