Wednesday November 14th, 2018 - 9:26:pm
topbanner

ദുരിതാശ്വാസം: സാമൂതിരി രാജ 25 ലക്ഷം കൈമാറി

NewsDesk
ദുരിതാശ്വാസം: സാമൂതിരി രാജ 25 ലക്ഷം കൈമാറി

കോഴിക്കോട്:  പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കൈമാറി. വളയനാട് ദേവീക്ഷേത്രം തിരുന്നാവായ നാവാമുകുന്ദക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂര്‍ ഹനുമാന്‍ കാവ്, എന്നീ ദേവസ്വങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചത്.

എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന ജനാധിപത്യബോധത്തോടെ കൂടെ നില്‍ക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളം പുനര്‍നിര്‍മ്മിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. പി മോഹനന്‍മാസ്റ്റര്‍, സാമൂതിരി രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ, സാമൂതിരി രാജയുടെ പുത്രി മായാഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read more topics: flood, kerala, relief fund,
English summary
floods kerala cm relief fund Saamoothiri Raja handed over 25 lakhs
topbanner

More News from this section

Subscribe by Email