Monday September 24th, 2018 - 11:16:am
topbanner

തമിഴ്‌നാട്ടില്‍നിന്ന് ഇന്നലെ 1000 കിലോ അരി; കര്‍ണാടകയില്‍നിന്നു പാല്‍

NewsDesk
തമിഴ്‌നാട്ടില്‍നിന്ന് ഇന്നലെ 1000 കിലോ  അരി; കര്‍ണാടകയില്‍നിന്നു പാല്‍

തൃശൂര്‍: വിവിധ ക്യാംപുകളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവ കലക്ടറേറ്റില്‍ മൂന്നിടങ്ങളിലായാണ് ശേഖരിക്കുന്നത്. ഇന്നലെ രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് 1000 കിലോ അരിയും കര്‍ണാടകയില്‍ നിന്ന് 900 ലിറ്റര്‍ പാലും എത്തി.

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു വലിയ ട്രക്ക് നിറയെ ഭക്ഷ്യവസ്തുക്കളും കുടിവെളളവും അവശ്യസാധനങ്ങളും വസ്ത്രങ്ങളും പുളള്, ആലപ്പാട്ട് ഭാഗങ്ങളിലെ ക്യാമ്പുകളിലെത്തിച്ചു.

കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് രണ്ടു തവണയാണ് വലിയ ട്രക്കുകളില്‍ സാധനവിതരണം നടത്തിയത്. ചാലക്കുടി, മാള, കുന്ദംകുളം പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കും അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ചാലക്കുടി പൂവത്തുശേരി ഭാഗത്തേക്ക് 40 അംഗ ആര്‍മി രക്ഷാദൗത്യം നടത്തുന്നുണ്ട്. മൂന്ന് ഹെലികോപ്ടറുകളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രക്ഷാദൗത്യം നടത്തുന്നു.

Read more topics: flood, kerala, Rescued,
English summary
floods kerala, 1000 kg of rice from Tamil Nadu; Milk from Karnataka
topbanner

More News from this section

Subscribe by Email