Friday April 19th, 2019 - 10:07:pm
topbanner
topbanner

പ്രളയദുരിതബാധിതര്‍ക്ക് അര്‍ഹമായ എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കും: മന്ത്രി എം.എം മണി

bincy
പ്രളയദുരിതബാധിതര്‍ക്ക് അര്‍ഹമായ എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കും: മന്ത്രി എം.എം മണി

ഇടുക്കി: പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്ക് അര്‍ഹമായ എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കുമെന്നും ആര്‍ക്കും ആശങ്കവേണ്ടെന്നും വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നുള്ള ധനസമാഹരണവുമയി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ദുരിതാശ്വാസ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിനും കാര്‍ഷിക മേഖലകളില്‍ പുനരുദ്ധരിക്കുന്നതിനും കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും. കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുക, മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായിട്ടാണ് 10,000 രൂപ നല്‍കുന്നത്.

ഇതിന് ക്യാമ്പില്‍ കഴിയണമെന്നില്ല. പൂര്‍ണമായും തകര്‍ന്നതോ പൂര്‍ണമായും വാസയോഗ്യ മല്ലാതവുകയോ ചെയ്ത വീട് ഒന്നിന് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനുപുറമെ 3 മുതല്‍ 5 വരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്ക് സ്വമേധയാ സംഭാവനകള്‍ നല്‍കുന്നതിന് കളക്ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും സൗകര്യ മേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയും സാഭാവനകള്‍ നല്‍കാന്‍ കഴിയും. കളക്ട്രേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ടി.ആര്‍ 5 രസീത് നല്‍കുന്നതിനും ബന്ധപ്പെട്ട ഓഫീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്ും ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും.തകര്‍ന്നതും വാസയോഗ്യ മല്ലാത്തതുമായ വീടുകളുടെ കണക്കെടുപ്പ് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടത്തണമെന്ന് അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു.

വിദ്യാഭ്യാസ, കാര്‍ഷിക, വായ്പകളുടെ വിഷയങ്ങളില്‍ ബാങ്കുകളുടെ സമീപനം മാറണമെന്ന് എം.പി ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനുഷിക പരിഗണന നല്‍കാതെ അവരെ പ്രയാസപ്പെടുത്തുന്ന നടപടികള്‍ പുനപരിശോധിക്കണം. കേരള ഫീഡ്‌സ് ജില്ലയില്‍ സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കാന്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു. ഗ്രാമീണ റോഡുകളും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങള്‍ എം.പിമാരുടെ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് എം.പി അറിയിച്ചു.

കാര്‍ഷിക മേഖലയെ ജീവനോപാധിയാക്കിയിട്ടുള്ള ചെറുകിട നാമമാത്ര കര്‍ഷകരുടെ വായ്പകള്‍ക്ക് പലിശഇളവ് ലഭ്യമാക്കണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വായ്പയ്ക്കുള്ള മൊറോട്ടോറിയം പൂര്‍ണമായ ആശ്വാസ നടപടിയാകുന്നില്ല. റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് വേണം. ഇടമലക്കുടിയിലേക്കുള്ള റോഡുകള്‍ വനംവകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കണം. പി.എം.ജി റോഡുകളും പഞ്ചായത്ത് റോഡുകളും നന്നാക്കാന്‍ അടിയന്തിര നടപിടയുണ്ടാക്കണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആഗസ്തി അഴകത്ത്, ലിസിയമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എല്‍.ബാബു, ആന്‍സി തോമസ്, ഡോളി ജോസ്, എലിക്കുട്ടി മാണി, ഷൈനി അഗസ്റ്റിന്‍, ഷീബ രാജശേഖരന്‍, കുട്ടിയമ്മ മൈക്കിള്‍, സുലേഖ ടി.എസ്, ശാന്തി ഹരിദാസ്, കെ.സത്യന്‍, ഷീബ സുരേഷ്, ഷീബ ജയന്‍, ലിസി ജോസഫ്, ബിന്ദു സജീവ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, കെ.കെ ശിവരാമന്‍, ബിനു ജെ.കൈമള്‍, അനില്‍ കൂവപ്ലാക്കന്‍, എം.ജെ ജേക്കബ്, ജോര്‍ജ് ജോസഫ് പടവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: flood, support, Minister, M.M Mani
English summary
flood Deserving the victims All support will be provided Minister M.M Mani
topbanner

More News from this section

Subscribe by Email