Tuesday November 13th, 2018 - 1:09:pm
topbanner

പ്രളയബാധിത കേരളത്തിന് കൈതാങ്ങാകുവാൻ കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും കൈകോർക്കുന്നു

Renjini
പ്രളയബാധിത കേരളത്തിന് കൈതാങ്ങാകുവാൻ  കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും കൈകോർക്കുന്നു

കണ്ണൂർ:പ്രളയബാധിത കേരളത്തിന് കൈതാങ്ങാകുവാൻ  കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും കൈകോർക്കുന്നു. കാരുണ്യ യാത്രയിൽ തളിപ്പറമ്പ് താലൂക്കില്ലെ മുഴുവൻ ബസ്സും നാളെ സർവ്വീസ് നടത്തും. തളിപ്പറമ്പിൽ ഡി വൈ എസ് പി കെ വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിക്ക

 കേരളം ഇന്നുവരെ കാണാത പ്രളയത്തിനു ശേഷം നടന്ന രക്ഷാ പ്രവർത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് .മൂന്നാം ഘട്ടമായി നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും മാതൃക പരമായി നടത്തുവാനുള്ള ശ്രമങ്ങളിൽ സർക്കാരിന് പിന്തുണയുമായി മുഴുവനാളുകളും സഹകരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ ബസ്സുകളും വ്യാഴാഴ്ച ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം തളിപ്പറമ്പ് ഡി വൈ എസ് പി ഉദ്ഘാടനം ചെയ്യുമെന്ന് ബസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് കെ വിജയനും സെക്രട്ടറി സി സുകുമാരനും പറഞ്ഞു

നേരത്തെ കാരുണ്യ യാത്ര നടത്തിയ ബസ്സുകൾ ഉൾപ്പെടെ തളിപ്പറമ്പ് താലൂക്കിലെ 150 ഓളം ബസ്സുകൾ വ്യാഴാഴ്ച നിരത്തിലിറങ്ങും. തളിപ്പറമ്പിന് പുറമെ കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലും ഉദ്ഘാടനം സംഘടിപ്പിക്കും. ബസുടമകളും തൊഴിലാളികളും അവരുടെ വേതനം ഉൾപ്പെടെ വ്യാഴാഴ്ച ദിവസത്തെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

English summary
All private buses in Kannur have joined hands to hand over the flood victims to Kerala
topbanner

More News from this section

Subscribe by Email