Monday September 24th, 2018 - 9:06:pm
topbanner

കാലവർഷക്കെടുതി : തിരുവോണനാളിൽ രക്ഷകന്റെ വീട്ടിൽ ഓണമുണ്ണാൻ ജില്ല കളക്ടറെത്തി

bincy
കാലവർഷക്കെടുതി : തിരുവോണനാളിൽ രക്ഷകന്റെ വീട്ടിൽ  ഓണമുണ്ണാൻ ജില്ല കളക്ടറെത്തി

ആലപ്പുഴ : ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ടത് ദുരന്തത്തിൽ രക്ഷകനാകാൻ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിൽ. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്റെ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരാണ് രക്ഷാപ്രവർത്തനത്തിന് പോയത്. സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരാണ് മറ്റുള്ളവർ . 

ഓഗസ്റ്റ് 16ാം തിയതി രാവിലെ പീറ്റർ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവർത്തകരും ചേർന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു.

ദൗത്യത്തിൽ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടർ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാൻ എത്തിയിരുന്നു. പായസമുൾപ്പടെയായിരുന്നു സദ്യ.

English summary
flood : thiruvona naalil The home of the Savior The district collector has been collected
topbanner

More News from this section

Subscribe by Email