Friday March 22nd, 2019 - 9:50:am
topbanner
topbanner

വെള്ളപ്പൊക്കം; പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നു: പാലക്കാട് കുടിവെള്ളം മുടങ്ങും

fasila
വെള്ളപ്പൊക്കം; പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നു: പാലക്കാട് കുടിവെള്ളം മുടങ്ങും

പാലക്കാട്: കേരള വാട്ടര്‍ അഥോറിറ്റിയുടെ മലമ്പുഴയില്‍ നിന്നുളള പ്രധാന കുടിവെളള പൈപ്പ് ലൈന്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണം ഉണ്ടായിരിക്കില്ലെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

കല്‍പ്പാത്തി, മാട്ടുമന്ത, ഒലവക്കോട്, വെണ്ണക്കര, മൂത്താന്തറ, ചുണ്ണാമ്പുത്തറ, പറക്കുന്നം, തിരുനെല്ലായി, പിരായിരി ഭാഗത്തെ കുടിവെളള വിതരണമാണ് മുടങ്ങുക. കനത്ത മഴയില്‍ മലിനമായിരിക്കുന്ന കുടിവെള്ള സ്രോതസുകളില്‍ നിന്നുളള വെളളം പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന് കലക്ടര്‍ അറിയിച്ചു.

ഈ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലൂടെ കുടിവെള്ളം വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. കനത്തമഴയില്‍ കുമരംപുത്തൂര്‍ കുന്തിപ്പുഴ റോ വാട്ടര്‍ പമ്പ് ഹൗസിനുളളില്‍ വെളളം കയറിയതിനാല്‍ ഇന്നും നാളെയും പമ്പിങ്ങ് ഉണ്ടായിരിക്കുന്നതല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Viral News

Read more topics: palakkad, flood, pipe line, crashed
English summary
flood; the pipe line has crashed: drinking water will stop
topbanner

More News from this section

Subscribe by Email