Sunday September 23rd, 2018 - 6:15:am
topbanner

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കേന്ദ്ര സർവകലാശാല എൻ.എസ്.എസ്. വയനാട്ടിൽ

bincy
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കേന്ദ്ര സർവകലാശാല എൻ.എസ്.എസ്. വയനാട്ടിൽ

പെരിയ: പ്രളയക്കെടുതിയിൽ ദുരിത മനുഭവിക്കുന്ന വയനാട്ടിലെ മാനന്തവാടി മേഖലയിൽസമാശാസ പ്രവർത്തനങ്ങളുമായി കേരള കേന്ദ്രസർവകലാശാലയുടെ എൻ.എസ്.എസ്.  സ്വന്തം ക്യാമ്പസിൽ നിന്നുംസമാഹരിച്ചതും,ഗുജറാത്ത്കേന്ദ്ര സർവലാശാലയിലെസുഹൃത്തുക്കൾ ട്രെയിൻ മാർഗം എത്തിച്ചതുമായ വസ്ത്രങ്ങൾ, കമ്പിളിപ്പുതപ്പുകൾ,മരുന്നുകൾ, ശുചീകരണലായനികൾ, സാനിറ്ററി പാഡുകൾ, പാക്കേജ്ഡ് ഭക്ഷണ വസ്തുക്കൾഎന്നിവ നഗരസഭാ പരിധിയിലെ പെരിവക, ആറാട്ട്തറ, വള്ളിയൂർകാവ്എന്നിവിടങ്ങളിൽ വിതരണംചെയ്തു.

"മിഷൻ ക്ലീൻ വയനാട്' എന്ന പേരിൽ ജില്ല ഭരണകൂടംഒരുക്കിയ ‘മഹാശുചീകരണയജ്ഞ’ത്തിന്റെ ഭാഗമായി ഇൗപരിസരങ്ങളിൽ വെള്ളംകയറി ചെളിയും അഴുക്കും നിറഞ്ഞവീടുകളും പരിസര പ്രദേശങ്ങളുംവളണ്ടിയർമാർവൃത്തിയാക്കി. കബനി നദിയുടെതീരത്ത്താമസിക്കുന്ന പ്രളയംബാധിച്ച കുടുംബങ്ങൾ സന്ദർശിച്ച്അവരാവശ്യപ്പെട്ട സേവന, സന്നദ്ധ പ്രവർത്തനങ്ങൾ നൽകി.

പ്രളയത്തിന്റെ അവശിഷ്ടങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യവസ്തുക്കൾ വേർതിരിച്ച്ശേഖരിക്കുകയും പരിസരംവൃത്തിയാക്കുകയുംചെയ്തു. കിണറുകളിലും കുടിവെള്ളസ്രോതസുകളിലും ക്ലോറിനേഷൻ നടത്തുകയുംചെയ്തു.പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക്എണ്ണായിരംരൂപയുടെ നോട്ട്ബുക്കുകളും പേനകളും സമ്മാനിച്ചു. പെരിവകയിലുള്ള വയോജനമന്ദിരത്തിൽ അന്തേവാസികളോടൊപ്പം ഒരുമണിക്കൂർചിലവഴിക്കുകകൂടി ചെയ്തശേഷമാണ്സംഘംതേജസ്വിനി ഹിൽസിലുള്ള ക്യാമ്പസിലേക്ക് തിരിച്ചുവന്നത്.മൂന്ന്യൂനിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളംവളണ്ടിയർമാരെസെൽകോ-ഒാർഡിനേറ്റർഡോ. ബി. ഇഫ്തിഖാർ അഹമ്മദ് നയിച്ചു. പ്രോഗ്രാംഒാഫീസർഡോ. പ്രതീഷ്, സെക്ഷൻ അസിസ്റ്റന്റ്ഷീബാഡേവിസ്, ശരത്, സലാംഎന്നിവരുംസംഘത്തെ അനുഗമിച്ചു.

Read more topics: flood, relief operations, NSS,
English summary
flood With relief operations Central University NSS In Wayanad
topbanner

More News from this section

Subscribe by Email