Friday November 16th, 2018 - 1:02:am
topbanner

പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ട കമ്മിറ്റി

NewsDesk
പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ട കമ്മിറ്റി

പയ്യന്നൂർ: പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ട കമ്മിറ്റി . കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട കമ്മിറ്റി 25 ക്വിന്റൽ അരി നൽകി.

2019 ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ അന്നദാനത്തിനായി സ്വരുക്കൂട്ടിയതിൽ നിന്നും ഒരു വിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ക്ഷേത്ര പരിസരത്തു നിന്നും അരിയുമായുള്ള വാഹനം പെരുങ്കളിയാട്ട സംഘാടക സമിതി രക്ഷാധികാരി ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

വർക്കിംഗ്‌ ചെയർമാൻ പി എ സന്തോഷ് അധ്യക്ഷനായി. വി ബാലൻ, എം സഞ്ജീവൻ, പുത്തലത്ത് ഇന്ദുലേഖ, വി നന്ദകുമാർ, പി തമ്പാൻ, രാജീവൻ പച്ച, പി മോഹനൻ, ഡോ. ടി വി കുഞ്ഞിക്കണ്ണൻ, ഡി കെ ഗോപിനാഥ്, പി യു രാജൻ, കെ ടി സഹദുള്ള എന്നിവർ സംസാരിച്ചു. കണ്ണൂർ കലക്ടറേറ്റിലെത്തി അരി കൈമാറി.payyanur puthuruthy Muchilot Perumkaliyattam committee flood relief

English summary
flood payyanur puthuruthy Muchilot Perumkaliyattam committee flood relief
topbanner

More News from this section

Subscribe by Email