Wednesday April 24th, 2019 - 11:44:pm
topbanner
topbanner

നവകേരളത്തിനായി നാടൊന്നാകെ; കണ്ണൂർ ജില്ലയിൽ വിഭവസമാഹരണത്തിന് മന്ത്രി ശൈലജ ടീച്ചര്‍ നേതൃത്വം നല്‍കി

bincy
നവകേരളത്തിനായി നാടൊന്നാകെ; കണ്ണൂർ ജില്ലയിൽ വിഭവസമാഹരണത്തിന് മന്ത്രി ശൈലജ ടീച്ചര്‍ നേതൃത്വം നല്‍കി

കണ്ണൂർ : പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ നാടൊന്നാകെ സഹായവുമായെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവസമാഹരണത്തില്‍ ജില്ലയില്‍ നിന്ന് മൂന്ന് ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു. 

പതിവു പോലെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകളാണ് വിഭവ സമാഹരണത്തില്‍ പങ്കാളികളായത്. കൊച്ചുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ തങ്ങളാലാവും വിധം സഹായങ്ങള്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. സ്വന്തം പ്രയാസങ്ങളും പ്രാരാബ്ധങ്ങളും മാറ്റിവച്ച് പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ സമൂഹത്തിലെ അവശജനവിഭാഗങ്ങള്‍ പോലും മുന്നോട്ടുവരുന്ന കാഴ്ച കണ്ണുനിറക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടികള്‍ സമ്പാദ്യക്കുടുക്കയും വയോധികര്‍ പെന്‍ഷന്‍ തുകയും കുടുംബങ്ങള്‍ കുഞ്ഞുങ്ങളുടെ പിറന്നാളുകള്‍ക്കും നാട്ടുകാര്‍ ആഘോഷങ്ങള്‍ക്കും മാറ്റിവച്ച തുകയുമായി വിഭവസമാഹരണച്ചടങ്ങുകളിലേക്ക് വരുന്നതു കാണുമ്പോള്‍ അവരുടെ വലിയ മനസ്സിനു മുമ്പില്‍ തലകുനിക്കാനേ നമുക്കാവൂ. ജീവനക്കാര്‍  ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമ്ര്രന്തി പറഞ്ഞപ്പോള്‍ ബഹുഭൂരിപക്ഷം പേരും സര്‍വാത്മനാ അതിനായി മുന്നോട്ടുവരികയുണ്ടായി.

തുച്ഛമായ ഓണറേറിയം കൈപ്പറ്റുന്ന ആശാവര്‍ക്കര്‍മാരും അങ്കണവാടി ടീച്ചര്‍മാരും വരെ ഒരു മാസം തങ്ങള്‍ക്ക് കിട്ടുന്ന തുക ദുരിതാശ്വാസത്തിനായി ചോദിക്കാതെ തന്നെ നല്‍കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനം അനുഭവിച്ച പ്രളയക്കെടുതിയുടെ തീവ്രവയും വ്യാപ്തിയും വച്ചുനോക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം ഇതിലേക്കായി നല്‍കുന്നത് അധികമാവില്ല. ആളുകളുടെ പ്രയാസം പരിഗണിച്ച് പത്ത് മാസത്തിനിടയ്ക്ക് നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍ ഗ്രാമ പഞ്ചായത്തുകളുടെ വിഭവ സമാഹരണത്തില്‍ 33,50,896 രൂപ ലഭിച്ചു. തന്റെ ആകെ സമ്പാദ്യമായ സ്ഥലം വിറ്റുകിട്ടിയ പണത്തില്‍ നിന്ന് 50,000 രൂപ നല്‍കിയ ഭര്‍ത്താവോ കുട്ടികളോ ഇല്ലാത്ത നരിയമ്പാറ സ്വദേശി സി എം അമ്മിണിയമ്മയും, ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആനക്കുഴി എസ് ടി കോളനിക്കാരും മാതൃകയായി.

മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച 67000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ കെ സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ഗോവിന്ദന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം മൈമൂനത്ത് (ചപ്പാരപ്പടവ്), മോളി കാടന്‍കാവില്‍ (ആലക്കോട്), മിനി മാത്യു (ഉദയഗിരി), ബിന്ദു ബാലന്‍ (നടുവില്‍), ജില്ലാ പഞ്ചായത്ത് അംഗം ജോയ് കൊന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീകണ്ഠാപുരം മുനിസിപ്പല്‍ ഹാളില്‍ നടന്ന നഗരസഭയുടെയും ചെങ്ങളായി, പയ്യാവൂര്‍, എരുവേശി ഗ്രാമപഞ്ചായത്തുകളുടെയും വിഭവ സമാഹണത്തില്‍ ലഭിച്ച 97,60,000 രൂപ ബന്ധപ്പെട്ടവര്‍ ആരോഗ്യ മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ കെ സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നഗരസഭാ ചെയര്‍മാന്‍ പി പി രാഘവന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ കെ രത്നകുമാരി (ചെങ്ങളായി),
ഡെയ്സി ചിറ്റൂപ്പറമ്പില്‍ (പയ്യാവൂര്‍), അഡ്വ. ജോസഫ് ഐസക്ക് (എരുവേശി) തുടങ്ങിയവര്‍ സംസാരിച്ചു.മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍ ഗ്രാമപഞ്ചായത്തുകളുടെ ധനസമാഹരണത്തില്‍ 52,11,234 രൂപ സംഭാവനയായി ലഭിച്ചു. താന്‍ ആദ്യമായി എഴുതിയ കവിതാ പുസ്തകം വിറ്റു കിട്ടിയ മുഴുവന്‍ തുകയായ 6200 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹദേവന്‍ മലപ്പട്ടത്തെ വന്‍ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മയ്യില്‍ പാടശേഖര സമിതി നടത്തിയ നെല്‍കൃഷിയുടെ വരുമാനത്തില്‍ നിന്നുള്ള 153000 രൂപയും ചടങ്ങില്‍ കൈമാറി. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബാലന്‍ (മയ്യില്‍), എന്‍ പദ്മനാഭന്‍ (കുറ്റിയാട്ടൂര്‍), പി പുഷ്പജന്‍ (മലപ്പട്ടം), ജില്ലാ പഞ്ചായത്ത് അംഗം കെ നാണു തുടങ്ങിയവര്‍ പങ്കെടുത്തു. മുല്ലക്കൊടി ബാങ്ക് ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ 43,04,068 രൂപയാണ് ആരോഗ്യമന്ത്രിയെ ഏല്‍പ്പിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എംഎല്‍എ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശ്യാമള (നാറാത്ത്), കെ സി പി ഫൗസിയ (കൊളച്ചേരി) തുടങ്ങിയവര്‍ സംസാരിച്ചു.

ആന്തൂരില്‍ നടന്ന തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെയും പട്ടുവം, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും വിഭവ സമാഹരണ പരിപാടിയില്‍ 90,58,282 രൂപ സംഭാവനയായി ലഭിച്ചു. ആന്തൂര്‍ മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ പി കെ ശ്യാമള ടീച്ചര്‍ (ആന്തൂര്‍), അള്ളാംകുളം മഹമ്മൂദ് (തളിപ്പറമ്പ്), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആനക്കീല്‍ ചന്ദ്രന്‍ (പട്ടുവം), എ രാജേഷ് (പരിയാരം), ഐ വി നാരായണന്‍ (കുറുമാത്തൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: flood, new Kerala, Shailaja, Teacher
English summary
For the new Kerala Kannur District Resource mobilization in Minister Shailaja Teacher
topbanner

More News from this section

Subscribe by Email