Thursday September 20th, 2018 - 2:42:pm
topbanner
Breaking News

ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്താൻ ; സപ്തംബര്‍ രണ്ടിന് ഇടുക്കി ജില്ലയില്‍ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുന്നു

bincy
ആരോഗ്യ ശുചിത്വ നിലവാരം  ഉറപ്പുവരുത്താൻ ; സപ്തംബര്‍ രണ്ടിന്  ഇടുക്കി  ജില്ലയില്‍ മെഗാ ക്ലീനിങ് ഡ്രൈവ്  സംഘടിപ്പിക്കുന്നു

ഇടുക്കി : കാലവര്‍ഷക്കെടുതി കൊണ്ടും മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവ മൂലവും കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളും വാസ സ്ഥലങ്ങളും മണ്ണും ചളിയും മാലിന്യങ്ങളുമെല്ലാം അടിഞ്ഞുകൂടി മലിനമായ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്താനും ദുര്‍ഘട പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും സപ്തംബര്‍ രണ്ടിന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ ശുചിത്വ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ.ജീവന്‍ബാബു അറിയിച്ചു.

ഈ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍ വൃത്തിയാക്കും. ജനപ്രതിനിധികള്‍, അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബ ശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, പഠിതാക്കള്‍, െ്രെടബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, നെഹ് റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുമാര്‍, യുവജന ക്ലബ്ബ് വായനശാലാ അംഗങ്ങള്‍, ആരോഗ്യ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്ലീനിങ് ഡ്രൈവിങ്ന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും. അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും.ക്ലീന്‍ െ്രെഡവില്‍ ഭാഗഭാക്കായി ഇടുക്കിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Read more topics: flood, mega, cleaning, Idukki
English summary
flood To ensure health hygiene standards On September 2, the mega cleaning drive was held in Idukki district
topbanner

More News from this section

Subscribe by Email