Sunday September 23rd, 2018 - 1:14:am
topbanner

പ്രളയബാധിതരെ സഹായിക്കാൻ ആർദ്ര എത്തിയത് പണക്കുടുക്കകളുമായി

bincy
പ്രളയബാധിതരെ സഹായിക്കാൻ ആർദ്ര എത്തിയത് പണക്കുടുക്കകളുമായി

കാസർകോട് : ഉത്സവാഘോഷത്തിനായി പണക്കുടുക്കയിൽ കരുതിവച്ച തുക പ്രളയബാധിതരെ സഹായിക്കാനായി നൽകി പ്രീ - പ്രൈമറി വിദ്യാർഥിനി മാതൃകയായി. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും ബാലനടുക്കത്തെ ഉദയകുമാറിന്റേയും, എം.അനുവിന്റേയും മകളായ ആർദ്ര ഉദയ് ആണ് സമൂഹത്തിനു തന്നെ മാതൃകയായത്.

ഉത്സവത്തിനായി ഒരു വർഷം മുൻപാണ് ആർദ്ര തന്റെ കുടുക്കയിൽ പണമിട്ടു തുടങ്ങിയത്. മാതാ -പിതാക്കളും, മുത്തച്ഛനും, മുത്തശ്ശിയും, മറ്റു ബന്ധുക്കളും നൽകിയ തുകകളായിരുന്നു ആർദ്ര കുടുക്കയിൽ നിക്ഷേപിച്ചത്. ഒരു കുടുക്ക നിറഞ്ഞതോടെ രണ്ടാമതൊരു കുടുക്കയിലും പണമിട്ടു. അതിനിടെയാണ് കേരളത്തെ മുഴുവൻ ബാധിച്ച പ്രളയമുണ്ടായത്. നാടൊട്ടുക്ക് സഹായവുമായി ഇറങ്ങിയ കാര്യം മാതാപിതാക്കളിൽ നിന്നറിഞ്ഞതോടെ ആർദ്രയ്ക്കും തന്റെ പണക്കുടുക്ക ദുരിതബാധിതർക്ക് നൽകണമെന്ന ആഗ്രഹമുദിച്ചു.

ഇത് രക്ഷിതാക്കളെ അറിയിച്ചപ്പോൾ അവരും എതിർത്തില്ല. ഇന്നലെ രാവിലെ അസംബ്ലി നടക്കുമ്പോൾ അപ്രതീക്ഷിതമായാണ് ഈ കൊച്ചുമിടുക്കി തന്റെ പണക്കുടുക്കകൾ പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി.ഹാഷിമിനെ ഏൽപ്പിക്കാനെത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ മുഴുവൻ അധ്യാപകരും വിദ്യാർഥികളും കരഘോഷം മുഴക്കി ആർദ്രയെ പ്രോത്സാഹിപ്പിച്ചു. ഇതിൽ നിന്നും ഊർജം ഉൾക്കൊണ്ട് നിരവധി വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി അധ്യാപകരെ അറിയിച്ചിട്ടുമുണ്ട്.

Read more topics: flood, kasargod, Help, victims
English summary
Help the flood victims ardara Came with money laundering
topbanner

More News from this section

Subscribe by Email