Thursday September 20th, 2018 - 6:16:am
topbanner
Breaking News

പത്രങ്ങളും പുസ്തകങ്ങളും വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്: മാതൃകയുമായി മട്ടന്നൂരിലെ കുടുംബശ്രീ കൂട്ടായ്മ

bincy
പത്രങ്ങളും പുസ്തകങ്ങളും വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്: മാതൃകയുമായി മട്ടന്നൂരിലെ കുടുംബശ്രീ കൂട്ടായ്മ

കണ്ണൂർ : ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനായി ഇതുവരെ ആരും സ്വീകരിച്ചിട്ടാത്ത മാതൃകയുമായാണ് മട്ടന്നൂർ നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം. പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനം മട്ടന്നൂർ കനറാ ബാങ്ക് സീനിയർ മാനേജർ എൻ കെ മനോജിൽ നിന്നും പഴയ പത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അനിത വേണു നിർവഹിച്ചു. 

നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സി ഡി എസ് ചെയർപേഴ്സൺ, കുടുംബശ്രീ പ്രവർത്തകർ, ബാങ്ക് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രക്കെട്ടുകൾ ഏറ്റുവാങ്ങിയത്. രണ്ട് ദിവസം കൊണ്ട് നഗരസഭയ്ക്ക് കീഴിലുള്ള മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പത്രങ്ങളും മറ്റും ശേഖരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സി ഡി എസ്, എ ഡി എസ്, ഹരിതകർമ്മ സേന എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടത്തുന്നത്. നഗരസഭ കൗൺസിലർമാർ പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം നിർവഹിക്കും.

വിവിധ സംഘങ്ങളായി തിരിഞ്ഞാവും ശേഖരണം നടത്തുക. ഇത്തരത്തിൽ ശേഖരിച്ച പത്രങ്ങളും പുസ്തകങ്ങളും വിൽപ്പന നടത്തുന്നതിലൂടെ രണ്ട് ലക്ഷം രൂപയെങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചെയർമാൻ പി പുരുഷോത്തമൻ അറിയിച്ചു. ഇവ വിറ്റുകിട്ടുന്ന പണം സെപ്റ്റംബർ 17 ന് നഗരസഭയിൽവെച്ച് മന്ത്രി ഇ പി ജയരാജനെ ഏൽപ്പിക്കും.

400 യൂണിറ്റുകളിലായി എൺപതിനായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് നഗരസഭയിലുള്ളത്. സംസ്ഥാനത്തുടനീളം നടപ്പാക്കാവുന്ന പദ്ധതിയാണ് മട്ടന്നൂർ നഗരസഭ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനോടകം 2.75 ലക്ഷത്തോളം രൂപയാണ് നഗരസഭയിലെ കുടുംബശ്രീ കൂട്ടായ്മയുടെ വകയായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.

Read more topics: flood, kannur, relief fund
English summary
Selling papers and books to the relief fund; With the model Kudumbashree Fellowship
topbanner

More News from this section

Subscribe by Email