Saturday September 22nd, 2018 - 1:55:am
topbanner

പ്രളയം: ചെങ്ങന്നൂരിൽ 9,10 തീയതികളിൽ ഗൃഹസന്ദർശനം

NewsDesk
പ്രളയം: ചെങ്ങന്നൂരിൽ 9,10 തീയതികളിൽ ഗൃഹസന്ദർശനം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 15 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസമാഹരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഞ്ചായത്ത് സമിതിയും നഗരസഭ കൗൺസിലും ചേരും. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ് അവലോകന സമിതിയുണ്ടാക്കും.

ഇതിന്റെ തീരുമാന പ്രകാരം വാർഡ് കമ്മറ്റികൾ ചേർന്ന വാർഡംഗം അധ്യക്ഷനായി സമതിയുണ്ടാക്കും. ഒമ്പത്, 10 തീയതികളിൽ ഗൃഹസന്ദർശനം നടത്താനും തീരുമാനമായി. 14ന് രാവിലെ 10ന് മണ്ഡലത്തിലെ തുക മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 23ന് വൈകിട്ട് മൂന്നിന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളേയും ഉദ്യോഗസ്ഥരേയും വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികളേയും ആദരിക്കാനും തീരുമാനമായി.

സ്‌പെഷ്യൽ ഓഫീസർ നികുതി വകുപ്പ് സെക്രട്ടറിയായ പി. വേണുഗോപാൽ, ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ , തഹസിൽദാർ കെ.ബി ശശി ,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Read more topics: flood, Chengannur,
English summary
flood house Visit of Chengannur on 9-10 dates
topbanner

More News from this section

Subscribe by Email