Monday September 24th, 2018 - 2:06:am
topbanner

പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുചീകരണം നടത്താൻ സന്നദ്ധപ്രവർത്തകർ പഞ്ചായത്തുകളിലേക്ക്

bincy
പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുചീകരണം നടത്താൻ സന്നദ്ധപ്രവർത്തകർ പഞ്ചായത്തുകളിലേക്ക്

തൃശൂർ : പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുദ്ധീകരണത്തിനായി യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധപ്രവർത്തകർ പഞ്ചായത്തുകളിലേക്ക് കഴിഞ്ഞ ദിവസം ടൗൺഹാളിൽ നടത്തിയ പരിശീലന പരിപാടിക്ക് ശേഷമാണ് അറുനൂറിലേറെ വരുന്ന കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുളള സന്നദ്ധപ്രവർത്തകരെ പഞ്ചായത്തുകളിൽ നിയോഗിച്ചത്. ഇവർ വാർഡ്തലത്തിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുളള ശുചീകരണ സേനയ്ക്കൊപ്പം ചേർന്ന് സാമ്പിൾ സർവെ നടത്തി.

ആദ്യ പടിയൊന്നോണം പത്ത് പഞ്ചാത്തുകളിലാണ് യുണിസെഫിന്റെ പരിശീലനം നേടിയ വളണ്ടിയർമാരെ നിയോഗിച്ചത്. അതത് വാർഡുകളിലെ കുടിവെളളത്തിന്റെ ശുദ്ധി, ക്ലോറിൻനില, കുടിവെളള സ്രോതസ്സുകളുടെ എണ്ണം എന്നിവ പരിശോധിക്കുക ആവശ്യമെങ്കിൽ ക്ലോറിനേഷനോ സൂപ്പർ ക്ലോറിനേഷനോ നടത്തുക. ക്ലോറിൻ കലർന്ന ജലം ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നിവയാണ് ഇൗ സന്നദ്ധപ്രവർത്തകരുടെ ചുമതല.

ആശാവർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റേഴ്സ്, ഫിനാൻസ് ലിറ്ററസി കൗൺസിലർമാർ ഉൾപ്പെടുന്നതാണ് ഇൗ സന്നദ്ധസംഘം. ഒരു വാർഡിൽ നാല് സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുക. ക്ലോറിൻ പരിശോധനക്കാവശ്യമായ കിറ്റും ഇവർക്ക് നൽകി കഴിഞ്ഞു. ജില്ലാ ഭരണകൂടവും യൂണിസെഫ് പ്രതിനിധികളും ചേർന്നാണ് ജലശുദ്ധീകരണത്തിനും ജലജന്യരോഗങ്ങൾ പടരാതിരിക്കാനും ഇത്തരമൊരു സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്.

ടൗൺഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലയിൽ വിവിധ കോളേജുകളിൽ നിന്നായി 628 വിദ്യാർത്ഥികളും 171 ആശാവർക്കർമാരും 68 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും 16 കുടുംബശ്രീ കോർഡിനേറ്റർമാരും 3 ഫിനാൻഷ്യൽ കൗൺസിലർമാരും 30 മറ്റുളളവരും ഉൾപ്പെടെ 916 പേർ പങ്കെടുത്തു. ജില്ലാ കളക്ടർ ടി വി അനുപമ ആമുഖപ്രഭാഷണം നടത്തി. സേനയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി ജില്ലാ കളക്ടർ വിശദീകരിച്ചു. തുടർന്ന് പ്രവർത്തന പദ്ധതിയെപ്പറ്റി ചീഫ് കൺസൾട്ടന്റും മുൻ ജില്ലാ കളക്ടറുമായ ഡോ. വി കെ ബേബി സംസാരിച്ചു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ ക്ലാസ്സെടുത്തു. നബാർഡ് എ ഡി എം ദീപ പിളള സ്വാഗതും പറഞ്ഞു. സബ് കളക്ടർ ഡോ. രേണുരാജിനാണ് സന്നദ്ധ സേനയുടെ ഏകോപന ചുമതല. സാമ്പിൾ സർവെ സംബന്ധിച്ച വിവരങ്ങൾ ചീഫ് കൺസൾട്ടന്റ് ഡോ. വി കെ ബേബിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അതത് പഞ്ചായത്തുകൾക്കടുത്തുളള കോളേജുകളിലെ വിദ്യാർത്ഥികളെ അതത് പഞ്ചായത്തുകളിൽ നിയോഗിക്കും. മുന്നൊരുക്കത്തോടെ ബുധനാഴ്ച (സെപ്തംബർ 5) മുതൽ മുഴുവൻ പഞ്ചായത്തുകളിലേക്കും സന്നദ്ധപ്രവർത്തകരെ നിയോഗിക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലും പിന്നീട് 3 മാസത്തിലൊരിക്കലും പിന്നീട് ആഴ്ചയിൽ ഒരു തവണ ക്ലോറിനേഷൻ നടത്തി ജലസ്രോതസ്സകുളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. ക്ലോറിനേഷൻ നടത്തിയ ജലം ഒരു മണിക്കൂറിന് ശേഷം തിളപ്പിച്ചാറ്റിയേ ഉപയോഗിക്കാൻ പാടുളളൂവെന്ന് ആരോഗ്യകേരളം ജില്ലാ മാനേജർ ഡോ. ടി വി സതീഷൻ അറിയിച്ചു.

 

Read more topics: flood, clean, drinking, sources
English summary
flood Volunteers have come to Panchayats to clean drinking sources
topbanner

More News from this section

Subscribe by Email