Sunday November 18th, 2018 - 5:33:am
topbanner

പ്രളയബാധിതർക്കാശ്വാസം പകർന്ന് ഓണത്തോണി മടങ്ങി

NewsDesk
പ്രളയബാധിതർക്കാശ്വാസം പകർന്ന് ഓണത്തോണി മടങ്ങി

പ്രളയം മുക്കിയ ചാലക്കുടി ദേശത്തിന് പുനരുദ്ധാരണത്തിന്റെ പുതുവെളിച്ചം പകർന്ന് ഓണത്തോണി സന്നദ്ധസംഘം മടങ്ങി. വെള്ളപ്പൊക്കത്തിൽ നാശമായ 206 വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.63 വീടുകളിൽ പ്ലംബിംഗ് പ്രശ്നങ്ങൾ പരിഹരിച്ചു, പത്തു വീടുകൾ നവീകരിച്ചു ,5 വീടുകളിൽ കിണർ ശുദ്ധീകരിച്ചു,6 വീടുകളിൽ പെയിന്റിംഗ് നടത്തി. ചാലക്കുടിയിലെ 28 വാർഡുകളിൽ പന്ത്രണ്ട് വാർഡുകളിലാണ് ആശ്വാസത്തിന്റെ കൈത്തിരിയുമായി "ഓണത്തോണി "യെത്തിയത്.

കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരം കൂടിയായി ഓണത്തോണി പ്രവർത്തകരുടെ ഇടപെടൽ. ദുരന്തഭൂമിയിലെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ മുഴുവൻ സാധനസാമഗ്രികളുമായാണ് മുപ്പത്തിനാലംഗ സംഘം തിരുവോണ നാളിലാണ് ചാലക്കുടിയിലെത്തിയത്. വിദഗ്ദ്ധരായ സംഘത്തിനെ തേടി കൗൺസിലർമാർ രാവിലെ തന്നെ നഗരസഭയിലെത്തുന്നത് ആവേശകരമായ കാഴ്ചയായി. കൂടുതൽ പേരെ ആവശ്യം വന്നതോടെ ക്യാപ്റ്റൻ കൊടക്കാട് നാരായണൻ മാസ്റ്റർ പിലിക്കോട് കരക്കേരു ഫ്രന്റ്സ് ക്ലബ്ബിലെ പതിനാറംഗ വിിദഗ്ദ്ധ തൊഴിൽ സേനയെ വിളിച്ചു വരുത്തിയതോടെ ഓണത്തോണിയുടെ ആൾ ബലം അമ്പതായി ഉയർന്നു.

നാലുദിവസം കൊണ്ട് 206 വീടുകളിൽ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 63 വീടുകളിലെ പൊട്ടിപ്പൊളിഞ്ഞ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചു.പത്ത് വീടുകൾ നവീകരിച്ചു. പൂർണമായും നിലംപതിച്ച ഒരു വീട് നിർമിച്ചു കൊടുത്തു.6 വീടുകളിൽ പെയിന്റിംഗ് ഏറ്റെടുത്തു നടത്തി.നാല് വീടുകളിലെ കിണർ ശുദ്ധികരിച്ചു. സംഘത്തിലെ പതിനാറ് പേർ രണ്ടു ദിവസം കഴിഞ്ഞേ മടങ്ങുകയുള്ളുവെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ ക്യാപ്റ്റൻ കൊടക്കാട് നാരായണൻ പറഞ്ഞു.

തെക്കൻ കേരളം പ്രളയത്തിൽ മുങ്ങുമ്പോഴും മഴയുടെ രൂക്ഷത കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത കാസർഗോഡ് ജില്ലയിൽ നിന്ന് സഹജീവി സ്നേനേഹത്തിന്റെ സന്ദേശവുമായി എത്തിയ "ഓണത്തോണി " മറ്റു സംഘങ്ങൾക്ക് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, പി.കെ.ബിജു.എം.പി ,പി.ഡി.ദേവസ്സി എം.എൽ.എ എന്നിവർ അഭിപ്രായപ്പെടുകയുണ്ടായി.

നാട്ടിൽ തിരിച്ചെത്തിയ ശേഷം ഓണത്തോണി ഒന്നുകൂടി വിപുലീകരിച്ച് ഇനിയും ആവശ്യമുള്ള മേഖലകളിൽ വിന്യസിക്കുമെന്ന് ടീം മാനേജർ സുരാസുവൈറ്റ് ആർമി പറഞ്ഞു.നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഓണത്തോണിക്ക് യാത്രയയപ്പ് നൽകി. ചെയർപേഴ്സൺ ജയന്തി പ്രവീൺ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ ചേർന്ന് അഭിനന്ദന പത്രം കൈമാറി.

Read more topics: flood, kerala, chalakudy,
English summary
flood chalakudy onathony
topbanner

More News from this section

Subscribe by Email