Thursday November 22nd, 2018 - 4:18:pm
topbanner

പ്രളയം: വെള്ളക്കെട്ട് ഒഴിവാക്കാൻ വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന വലിയ പമ്പുകൾ എത്തിക്കുമെന്ന്: മന്ത്രി മാത്യു ടി.തോമസ്

bincy
പ്രളയം: വെള്ളക്കെട്ട് ഒഴിവാക്കാൻ വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന വലിയ പമ്പുകൾ എത്തിക്കുമെന്ന്: മന്ത്രി മാത്യു ടി.തോമസ്

ആലപ്പുഴ: വെള്ളത്തിനടിയിലും പ്രവർത്തിക്കുന്ന വലിയ രണ്ടു പമ്പുകൾ ഇന്ന് ആലപ്പുഴയിൽ എത്തിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്. രൂക്ഷമായ വരൾച്ചയിൽ തിരുവനന്തപുരത്ത് ജലക്ഷാമം നേരിട്ടപ്പോൾ നെയ്യാർഡാമിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളം പമ്പുചെയ്യാനായി ജലഅതോറിട്ടി ഗുജറാത്തിൽ നിന്ന് വാങ്ങിയതാണ് ഈ പമ്പുകൾ. ഇതിന്റെ പ്രവർത്തനം സാധ്യമാക്കിയാൽ നാലുദിവസത്തിനകം കനകശേരിയിലെ വെള്ളം പമ്പുചെയ്തു കളയാൻ കഴിയുമെന്നും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കൈനകരി സ്‌കൂളിലെ വെള്ളക്കെട്ടും ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കനകശേരിയിൽ നിർദിഷ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 180 കുതിരശക്തിയുള്ളതാണ് ഓരോ പമ്പും. ഇതിന്റെ പ്രവർത്തനത്തിനായി 500 കെ.വി.എ.യുടെ ട്രാൻസ്‌ഫോർമർ ആവശ്യമുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ ബാർജിൽ രണ്ടു 250 കെ.വി.എ.യുള്ള ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകിക്കാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഹരൻബാബുവിനെ മന്ത്രി ചുമതലപ്പെടുത്തി.

English summary
Water pump would be brought to large pumps to avoid waterlogging: Minister Mathew T Thomas
topbanner

More News from this section

Subscribe by Email