Wednesday September 19th, 2018 - 10:46:pm
topbanner
Breaking News

പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി കൊച്ചി കോര്‍പറേഷന്‍ ; വീടുകളും പൊതു സ്ഥാപനങ്ങളും റോഡുകളും ക്ലോറിനേറ്റ് ചെയ്തു

bincy
പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി കൊച്ചി കോര്‍പറേഷന്‍ ; വീടുകളും പൊതു സ്ഥാപനങ്ങളും റോഡുകളും ക്ലോറിനേറ്റ് ചെയ്തു

കൊച്ചി: നഗരത്തിലെ 28 പ്രളയബാധിത പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 22 ടീമുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയ ബാധിത പ്രദേശങ്ങളിലെ ചേറും ചെളിയും വീടുകളിലെ മാലിന്യങ്ങളും നീക്കം ചെയ്തു. ജൈവ - അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുകയും സംസ്‌ക്കരണത്തിനായി ബ്രഹ്മപുരം പ്ലാന്റിലേക്ക് കൈമാറി.

തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് ലഭിച്ച അരിയും മറ്റ് സാധനങ്ങളും നഗരസഭയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ രണ്ട് ട്രക്കുകളില്‍ വിതരണം ചെയ്തു. നഗരത്തിനു പുറമെ വൈപ്പിന്‍, ആലുവ എന്നിവിടങ്ങളില്‍ 1500 കിറ്റുകള്‍ എത്തിച്ചു. നഗരാതിര്‍ത്തിയിലുള്ള ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളും പൊതു സ്ഥാപനങ്ങളും റോഡുകളും ക്ലോറിനേറ്റ് ചെയ്തു. ക്യാമ്പുകള്‍ അവസാനിച്ച സ്‌കൂളുകളും വൃത്തിയാക്കി.

പ്രളയം ഏറെ ദുരിതം വിതച്ച ആലുവ നഗരസഭയില്‍ ആലുവ മണപ്പുറത്തോട് ചേര്‍ന്ന തോട്ടക്കാട്ട്കരയില്‍ 12 റോഡുകളിലും 8 ബൈ ലെയിനുകളിലും അടിഞ്ഞിരുന്ന ചെളിയും മറ്റ് മാലിന്യങ്ങളും ജെസിബിയും ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്തു. 18 ലോഡ് മാലിന്യമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.

കൊച്ചി നഗരത്തോട് ചേര്‍ന്ന പ്രളയ ബാധിത പ്രദേശമായ ഏലൂരില്‍ ഹെല്‍ത്ത് സെന്ററുകള്‍, അംഗന്‍വാടികള്‍, വിജ്ഞാന കേന്ദ്രം പൊതുനിരത്തുകള്‍ തുടങ്ങിയവ വൃത്തിയാക്കി. ഇവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ തദ്ദേശീയമായി സംസ്‌ക്കരിക്കുന്നതിന് കൈമാറി. എസ് സി കോളനി, പുറംചാല്‍, മുട്ടാര്‍ , ഡിപ്പോ റോഡ് എന്നിവിടങ്ങളിലെ ചെളി പൂര്‍ണ്ണമായും നീക്കം ചെയ്ത് സഞ്ചാര യോഗ്യമാക്കി.

വടക്കന്‍ പറവൂരില്‍ ക്യാമ്പ് ചെയ്ത് എട്ട് സ്‌കൂളുകള്‍ വൃത്തിയാക്കി. പൊതു വഴികളിലെ മാലിന്യവും ചെളിയും ജെസിബിയും ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കി. ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളും പരിസരവും സംഘം വൃത്തിയാക്കി.

നഗരസഭ അതിര്‍ത്തിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ വൃത്തിയാക്കിയതിനു ശേഷം കടമക്കുടി പഞ്ചായത്തിലെ കോതാട്, കോരാംപാട് പ്രദേശങ്ങള്‍ വൃത്തിയാക്കി. പ്രദേശത്തെ പൊതു നിരത്തുകളില്‍ അടിഞ്ഞ് കൂടിയ ചെളി ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു. പ്രളയാനന്തരം വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടായ മാലിന്യങ്ങള്‍ സംസ്‌ക്കരണത്തിനായി ബ്രഹ്മപുരം പ്ലാന്റിലേക്ക് നല്‍കി. കോര്‍പറേഷനിലെ ഇരുനൂറ്റി നാല്‍പതിലധികം ജീവനക്കാരാണ് ശുചീകരണത്തില്‍ പങ്കാളികളായത്.

Read more topics: flood, affected, areas, cleaning
English summary
Cochin Corporation with clean-up operations in the flood affected areas; Houses, public institutions and roads have been churned out
topbanner

More News from this section

Subscribe by Email