Sunday November 18th, 2018 - 5:15:am
topbanner

പ്രളയക്കെടുതി: എറണാകുളം ജില്ലയിലെ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരണം; പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൂറ്റി മുപ്പത് പേരടങ്ങുന്ന സംഘം

bincy
പ്രളയക്കെടുതി: എറണാകുളം ജില്ലയിലെ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരണം; പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൂറ്റി മുപ്പത് പേരടങ്ങുന്ന സംഘം

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ യുവജന ക്ഷേമ ബോര്‍ഡ് ശുചീകരണം ആരംഭിച്ചു. കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ പൊതുപ്രവര്‍ത്തകര്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന സാങ്കേതിക വിദഗ്ദരും സംഘത്തിലുണ്ടായിരുന്നു.

സംഘങ്ങളായി തിരിഞ്ഞ് മുന്നൂറ്റി മുപ്പത് പേരടങ്ങുന്ന സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വായനശാലകള്‍, അംഗന്‍വാടികള്‍ ആലങ്ങാട് വനിത വികസന കേന്ദ്രം , അന്‍പതിലധികം വീടുകള്‍ , കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംഘം വൃത്തിയാക്കി. പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ധാരാളം നാശനഷ്ടം സംഭവിച്ചിരുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങളായ എസ്. സതീഷ്, അഫ്‌സല്‍ കുഞ്ഞുമോന്‍ , മെമ്പര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍, സീനിയര്‍ സൂപ്രണ്ട് ലിബി, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കെ.ടി. അഖില്‍ദാസ് , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി, പഞ്ചായത്ത് മെമ്പര്‍ എല്‍ ആദര്‍ശ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രവി മോഹന്‍ , ആലങ്ങാട് പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഹേമന്ദ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശങ്ങളില്‍ 28, 29 തീയതികളിലും ശുചീകരണ പ്രവര്‍ത്തനം നടക്കും.

Read more topics: flood, Ernakulam, cleaning
English summary
flood Ernakulam District Youth Welfare Board Under the direction of sanitation The group has three hundred and thirty people
topbanner

More News from this section

Subscribe by Email