Friday April 26th, 2019 - 1:31:pm
topbanner
topbanner

പ്രളയസമയത്തും പുനരുജ്ജീവന സമയത്തും കേരള പൊലീസ് വഹിച്ച പങ്ക് വളരെ വലുതാണ്: വീണാജോര്‍ജ്ജ് എം.എല്‍.എ

bincy
പ്രളയസമയത്തും പുനരുജ്ജീവന സമയത്തും കേരള പൊലീസ് വഹിച്ച പങ്ക് വളരെ വലുതാണ്: വീണാജോര്‍ജ്ജ് എം.എല്‍.എ

പത്തനംതിട്ട: വെള്ളപ്പൊക്കപുനരുജ്ജീവനപ്രവര്‍ത്തനങ്ങളില്‍ കേരളാപൊലീസ് നടത്തിയ സേവനം എന്നും അവരുടെ തൊപ്പിയിലെ പൊന്‍ തൂവലായിരിക്കുമെന്ന് ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജ്. പ്രളയം ബാധിച്ച കോയിപ്രം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്ക് വഹിച്ച കൊല്ലം സിറ്റി പൊലീസിനെ ആദരിക്കാന്‍ ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. പ്രളയസമയത്തും പുനരുജ്ജീവന സമയത്തും കേരള പൊലീസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും സാഹസികമായ രീതിയിലാണ് ഇവര്‍ പല പ്രവര്‍ത്തനങ്ങളും നടത്തിയതെന്നും എം.എല്‍.എ പറഞ്ഞു.

കൂടാതെ കോയിപ്രം സ്‌കൂളിലെ എഴുപത്തിമൂന്നോളം കുട്ടികളുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്ത രീതിയിലുള്ള അനുഭവമാണ് നമുക്കുണ്ടായത്. അതിനെയെല്ലാം നാം അതിജീവിച്ചു. ഇനി ഒരു കാര്യത്തിലും നമ്മള്‍ തളര്‍ന്ന് പോകില്ലായെന്നും എം.എല്‍.എ പറഞ്ഞു. 105 വര്‍ഷത്തെ പാരമ്പര്യമുളള വിദ്യാലയമാണ് കോയിപ്രം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഇത്രയും വര്‍ഷത്തിനിടയില്‍ ഇവിടെ വെള്ളം കയറുന്നത് ആദ്യമായാണ്. പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍, റെക്കോര്‍ഡ്‌സ്, , പ്രാക്റ്റിക്കല്‍ ലാബിലെ ഉപകരണങ്ങള്‍, കംപ്യുട്ടറുകള്‍ തുടങ്ങി അന്‍പത് ലക്ഷം രൂപയുടെ നഷ്ടമാണ് സ്‌കൂളിന് മുഴുവനായും സംഭവിച്ചത്.

കൂടാതെ സ്‌കൂള്‍ ഓഫീസിലെ രേഖകള്‍ എല്ലാ നശിച്ചു. സ്‌കൂളിന്റെ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്നിവിടങ്ങളിലും ഓഡിറ്റോറിയം, ഓഫീസ് എന്നിവിടങ്ങളിലും വെളളം കയറിയിരുന്നു. കൊല്ലം സിറ്റ് പൊലീസ് ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സ്‌കൂളും പരിസരവും ശുചിയാക്കിയത്. വിദ്യാലയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.അരുള്‍ ആര്‍.ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സേനാംഗങ്ങളെ വീണാജോര്‍ജ്ജ് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.

വിദ്യാലയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സന്നദ്ധസംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍.എ ഉപഹാരം നല്‍കി. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വേഗത്തില്‍ നല്‍കി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം എ.സി.പി സതീഷ്‌കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോയിപ്രം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ ശ്രീലത സ്‌കൂളിന്റെ ഭാവിവികസന പദ്ധതികളുടെ അവതരണം നടത്തി.

സ്‌കൂള്‍ പ്രഥമാധ്യാപിക എന്‍.ബി വത്സലാകുമാരി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാമാത്യൂസ്,പത്തനംതിട്ട ഡിെൈവെഎസ്പി എസ് റഫീഖ്, കൊല്ലം ജില്ലാ പൊലീസ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.വി പ്രശാന്തന്‍, കോയിപ്രം എസ്.ഐ ഗോപകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഗോപി വാര്‍ഡ് മെമ്പര്‍മാരായ ബിനി ഷാജി, പ്രസന്നകുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഷാജി എ. സലാം, പി.ടി.എ പ്രസിഡന്റ് പ്രീതാവിജയന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.ടി ഗോപാലന്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി പി.ആര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.

Read more topics: flood, Veena george, MLA
English summary
The role played by Kerala Police during the flood and rejuvenation period is huge; Veena george MLA
topbanner

More News from this section

Subscribe by Email