Sunday September 23rd, 2018 - 7:47:pm
topbanner

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പ്രളയബാധിതര്‍ക്കായി കൊല്ലം ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര

bincy
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പ്രളയബാധിതര്‍ക്കായി കൊല്ലം ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര

കൊല്ലം : പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തുന്നവരുടെ പുനരധിവാസത്തിന് പണം സ്വരൂപിക്കാനായി ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ കാരുണ്യയാത്ര നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി ടിക്കറ്റില്ലാ യാത്രയാണ് ജില്ലയിലെ 600 ബസ്സുകള്‍ ഒരുക്കിയത്.

ബസ്സുകളിലുള്ള ബക്കറ്റിലേക്ക് യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു ട്രിപുകളെല്ലാം. ദിവസം മുഴുവന്‍ സര്‍വീസ് നടത്തി പരമാവധി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായാണ് പരിപാടി നടത്തിയത്. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടി ചിന്നക്കട ബസ്‌ബേയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.

പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും അദ്ദേഹം നല്‍കി. ദുരന്തം നേരിടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍കൈയെടുത്ത സ്വകാര്യബസ് ഉടമകളെ കലക്ടര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ജില്ലാ പ്രസിഡന്റ് എം. ഡി. രവി, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, വൈസ് പ്രസിഡന്റ് പി. സുന്ദരേശന്‍, ജോയിന്റ് സെക്രട്ടറി വി. ശശിധരന്‍പിള്ള, ട്രഷറര്‍ എന്‍. പ്രസാദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം വി. ബാലചന്ദ്രന്‍പിള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: flood, Private, buses run, victims
English summary
Chief Minister's Relief Fund: Private buses run for the flood victims
topbanner

More News from this section

Subscribe by Email