Friday November 16th, 2018 - 3:54:pm
topbanner

പത്തനംതിട്ട ജില്ലയില്‍ 20440 കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള ബില്ല് കൈമാറി

bincy
പത്തനംതിട്ട ജില്ലയില്‍ 20440 കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള ബില്ല് കൈമാറി

പത്തനംതിട്ട : ജില്ലയില്‍ പ്രളയത്തിനിരയായവര്‍ക്കുള്ള 10,000 രൂപ ധനസഹായം 20440 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് കൈമാറിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തിരുവല്ല താലൂക്കില്‍ 7227 പേരുടേയും കോഴഞ്ചേരി താലൂക്കില്‍ 4254 പേരുടേയും മല്ലപ്പള്ളി താലൂക്കില്‍ 1204 പേരുടേയും റാന്നി താലൂക്കില്‍ 3053 പേരുടേയും കോന്നി താലൂക്കില്‍ 2324 പേരുടേയും അടൂര്‍ താലൂക്കില്‍ 2378 പേരുടേയും ബില്ലുകള്‍ ട്രഷറിയിലേക്കു നല്‍കിയിട്ടുണ്ട്.

മല്ലപ്പള്ളി താലൂക്കിലും അടൂര്‍ താലൂക്കിലും മുഴുവന്‍ പ്രളയബാധിതരുടെയും ബില്ല് ട്രഷറിയിലേക്ക് നല്‍കി കഴിഞ്ഞു. ജില്ലയില്‍ ഔദ്യോഗിക ക്യാമ്പുകളില്‍ കഴിഞ്ഞ 24230 പേരും വീടുകളും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ ഔദ്യോഗികം അല്ലാത്ത ക്യാമ്പുകളില്‍ കഴിഞ്ഞ 21053 പേരും ഉള്‍പ്പെടെ 45283 പേരെയാണ് ക്യാമ്പുകളില്‍ കഴിഞ്ഞതായി കണക്കാക്കിയിട്ടുള്ളത്.

ജില്ലയില്‍ ഇതുവരെ 51647 പേര്‍ക്ക് പ്രളയ ബാധിതര്‍ക്കുള്ള ടേക്ക് ഹോം കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ(6) 1800 കിറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ൪൫൨൮൩ പേര്‍ക്കുള്ള കിറ്റ് വിതരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കിറ്റ് ആവശ്യമുണ്ടെന്ന് അറിയിക്കുന്ന സ്ഥലങ്ങളിലും കോളനികളിലുമാണ് ഇപ്പോള്‍ കിറ്റ് നല്‍കി വരുന്നത്. ജില്ലയില്‍ ഇന്നലെ(6) മൂന്നു ക്യാമ്പുകളിലായി 66 കുടുംബങ്ങളിലെ 169 പേര്‍ കഴിയുന്നുണ്ട്. രണ്ട് ക്യാമ്പ് തിരുവല്ലയിലും ഒരു ക്യാമ്പ് കോഴഞ്ചേരിയിലുമാണ്.

Read more topics: flood, Pathanamthitta, finance
English summary
In the Pathanamthitta district, 20440 families were handed over the bill to finance
topbanner

More News from this section

Subscribe by Email