Saturday September 22nd, 2018 - 9:20:am
topbanner

പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ജൂനിയര്‍ റെഡ്‌ക്രോസ്

bincy
പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ജൂനിയര്‍ റെഡ്‌ക്രോസ്

കാസർകോട്: പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പഠനോപകരണങ്ങള്‍ നൽകി മാതൃകയാവുകയാണ് ജൂനിയര്‍ റെഡ്‌ക്രോസ്. ജില്ലയിലെ ജെ ആര്‍ സി കൗണ്ടസിലര്‍മാരുടെയും കേഡറ്റുകളുടെയും സഹകരണത്തോടെ അമ്പതോളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ കൈമാറി.

ജെ ആര്‍ സി ജില്ലാ കോഡിനേറ്റര്‍ കെ അനില്‍ കുമാര്‍ നേതൃത്വം നൽകി ബാഗ്, നോട്ടുബുക്ക്, കുട, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ്‌ബോക്‌സ്, വാട്ടർ ബോട്ടിൽ, സ്‌കെയില്‍, റബ്ബര്‍ തുടങ്ങി കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനങ്ങളാണ് വിതരണം ചെയ്തത്.

റെഡ്‌ക്രോസ് ജില്ലാ സെക്ര'റി എം വിനോദ്,ചെയര്‍മാന്‍ എച്ച് എസ് ട്രഷറര്‍ സുരേഷ്, സെമീര്‍തെക്കില്‍, ജ്യോതിടീച്ചര്‍, നാരായണന്‍കുട്ടി. കണ്ണന്‍മാഷ്. തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളിലെ കൗസിലര്‍മാരും കുട്ടികളും സംബന്ധിച്ചു.

English summary
Junior Red Cross with learning material for children in the flood-affected areas
topbanner

More News from this section

Subscribe by Email