Tuesday November 20th, 2018 - 10:10:pm
topbanner

പ്രളയദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ട് ലോകബാങ്ക് :എ.ഡി.ബി സംഘം ഇടുക്കി ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

bincy
പ്രളയദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ട് ലോകബാങ്ക് :എ.ഡി.ബി സംഘം ഇടുക്കി ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഇടുക്കി : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയക്കെടുതിയിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക് -ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ക്ക് ജില്ലയിലുണ്ടായ പ്രകൃതി
ദുരന്തത്തിന്റെ വ്യാപ്തി ബോധ്യമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം റോഡ് ഗതാഗതം,ഭവനം, കൃഷി, പൊതുനിര്‍മ്മിതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനോപാധികള്‍ എന്നിവക്ക് നേരിട്ട വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ട് ബോധ്യമായതായി വെളിപ്പെടുത്തി.

പ്രകൃതി ദുരന്തങ്ങളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക് സംഘം കൂടുതല്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി. പന്നിയാര്‍ ഹൈഡല്‍ പവര്‍ പ്രോജക്ട്, പന്നിയാര്‍കുട്ടി, പൊന്‍മുടി എസ് വളവ്, പെരിയാര്‍വാലി, പാംബ്ല, കീരിത്തോട്, ഉപ്പുതോട്, ചെറുതോണി ടൗണ്‍ എന്നിവിടങ്ങളില്‍ ലോകബാങ്ക് സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു.

ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം ഇടുക്കി ഗവ.ഗസ്റ്റ്ഹൗസില്‍ ജില്ലാകലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സംഘാംഗങ്ങള്‍ വിലയിരുത്തലുകള്‍ വ്യക്തമാക്കിയത്. ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുനിര്‍മ്മിതികളുടെയും ഭവനങ്ങളുടെയും നിലവിലുള്ള മൂല്യത്തിന്ഉപരിയായി നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ പുനര്‍നിര്‍മ്മിതിക്ക് വേണ്ടിവരുന്ന ചെലവുകള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു.ജില്ലയുടെ പുനര്‍നിര്‍മ്മിതിക്കാവശ്യമായ നിര്‍ദ്ദേശങ്ങളും പദ്ധതികളും ഞായറാഴ്ചക്കകം ലഭ്യമാക്കുന്നതിന് സംഘം നിര്‍ദ്ദേശിച്ചു.

തൊടുപുഴ പുളിയന്‍മല റോഡിലെ നാശനഷ്ടങ്ങളും നേരില്‍ കണ്ടു. ആര്‍.ഡി.ഒ എം.പി വിനോദിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ലോകബാങ്ക്സംഘത്തെ അനുഗമിച്ചു. വെള്ളാപ്പാറ ഫോറസ്റ്റ് ഐ.ബി ദുരിതാശ്വാസ ക്യാമ്പ്, ചെറുതോണി ഇടുക്കി ഡാം എന്നിവ ലോകബാങ്ക് സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന്ഇടുക്കി ഗവ. ഗസ്റ്റ്ഹൗസില്‍ സംഘാംഗങ്ങള്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി നടത്തിയ സന്ദര്‍ശനം സംബന്ധിച്ച് ജില്ലാകലക്ടറുമായി ആശയവിനിമയം നടത്തി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പൂര്‍ണ്ണ വിവരങ്ങളടങ്ങിയ പ്രോജക്ടുകള്‍ ശനിയാഴ്ച കലക്ട്രേറ്റില്‍ ലഭ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ ജീവന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ലോക ബാങ്ക് ഹൗസിംഗ് ആന്റ് പബ്ലിക് ബില്‍ഡിംഗ്‌സ് ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെപഷ്യലിസ്റ്റ് ദീപക് സിംഗ്,
സംഘത്തിന്റെ കോ ഓര്‍ഡിനേറ്ററും അര്‍ബര്‍ ആന്റ് വാട്ടര്‍ കണ്‍സള്‍ട്ടന്റുമായ അനില്‍ദാസ്, വിദ്യാ മഹേഷ്, കാര്‍ത്തിക് ലക്ഷ്മണ്‍, മെഹുല്‍ ജെയ്ന്‍, നഹോഷിബുയ, ഇന്ദ്രനില്‍ ബോസ്, അങ്കുഷ് ശര്‍മ, റുമിതാ ചൗധരി, മസാത് സുഗു തകാമത് സു, മാത്യൂസ് കെ മുല്ലക്കല്‍ എന്നിവരാണ് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. സംഘാംഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കോട്ടയം, പത്തനംംതിട്ട ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

Read more topics: flood, Idukki, World Bank, ADB
English summary
The World Bank: ADB team visited areas in Idukki district to realize the extent of the disaster
topbanner

More News from this section

Subscribe by Email