Tuesday July 16th, 2019 - 10:00:am
topbanner
topbanner

മഴക്കെടുതി: ഒരു മാസം കേരളത്തിന്റെ ക്യാംപയിനിൽ ഇനി ജില്ലാ പഞ്ചായത്ത് അംഗങ്ങളും ; രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മൽസ്യത്തൊഴിലാളികളെ ആദരിക്കും

bincy
മഴക്കെടുതി: ഒരു മാസം കേരളത്തിന്റെ ക്യാംപയിനിൽ ഇനി ജില്ലാ പഞ്ചായത്ത് അംഗങ്ങളും ; രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മൽസ്യത്തൊഴിലാളികളെ ആദരിക്കും

കണ്ണൂർ : ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയുടെ വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി തുടർനടപടികൾ കാര്യക്ഷമവും വേഗത്തിലുമാക്കാൻ പ്രത്യേക സമിതികളെ നിയോഗിക്കാൻ പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ വരുന്ന റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, കൃഷി, ആദിവാസി കോളനികൾ എന്നിവയ്ക്കു പുറമെ വിവിധ പ്രദേശങ്ങളിലെ വീടുകൾക്കും ഭൂമിക്കും മറ്റുമുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ച് ഇവ പരിഹരിക്കുന്നതിനാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതികളുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.

വിവിധ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതികളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയർ അടങ്ങുന്ന സമിതികളാണ് ബന്ധപ്പെട്ട മേഖലകളിലെ നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ തുടങ്ങിയവ തകർന്ന പ്രദേശങ്ങളിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ, താൽക്കാലികമായി നടത്തേണ്ട അറ്റകുറ്റപ്പണികൾ, സ്വീകരിക്കേണ്ട ബദൽ സംവിധാനങ്ങൾ, സ്ഥിരം പരിഹാരത്തിനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങളാണ് സമിതികൾ സമർപ്പിക്കുക.

നാശ നഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തിയാണ് നിർദ്ദേശങ്ങൾ തയ്യാറാക്കുക. പുനരധിവാസ പ്രവർത്തനങ്ങൾ പ ഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ചെയ്യാനാവുന്ന പ്രവൃത്തികൾ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ഏറ്റെടുക്കേണ്ടവ എന്നിവ സമിതി വിലയിരുത്തും. വലിയ പാലങ്ങൾ പോലുള്ള വൻതുക ചെലവ് വരുന്ന പ്രവൃത്തികൾ സംയുക്ത പദ്ധതികളാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

10 ദിവസത്തിനകം സമിതികൾ പ്രായോഗിക നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകും. അടുത്തമാസം ആദ്യത്തിൽ തന്നെ ജില്ലാ പഞ്ചായത്ത് യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ ഉരുൾപൊട്ടലിൽ റോഡുകളും പാലങ്ങളും തകർന്നതുകാരണം ജില്ലയിലെ മലയോരത്തെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവയ്ക്ക് താൽക്കാലികമായ പരിഹാരം കാണണമെന്നും അംഗങ്ങൾ പറഞ്ഞു.

മഴക്കെടുതിയിൽ വീടുകൾ തകർന്ന സംഭവങ്ങളിൽ പലയിടങ്ങളിലും കല്ലും മണ്ണും വന്നടിഞ്ഞും മണ്ണ് ഒലിച്ചുപോയും ഭൂമി ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. എന്നാൽ വീടും സ്ഥലവും നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കാത്തതു കാരണം പലർക്കും ഭൂമിക്കായി സർക്കാർ വാഗ്ദാനം ചെയ്ത ആറ് ലക്ഷം രൂപ കിട്ടാതാവുന്ന സാഹചര്യമാണെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.

റബ്ബർ, തെങ്ങ്, കശുമാവ് തുടങ്ങിയവ നശിച്ചുപോയ കേസുകളിൽ നിലവിൽ സർക്കാർ നൽകുന്ന നഷ്ടപരിഹാരം ഇവയിൽ നിന്ന് ഭാവിയിൽ ലഭിക്കുമായിരുന്ന ആദായങ്ങൾ പരിഗണിക്കാതെയുള്ളതാണെന്നും അതുകൂടി കണക്കിലെടുത്ത് നഷ്ടപരിഹാരം തയ്യാറാക്കണമെന്നും ആവശ്യമുയർന്നു. സംസ്ഥാനത്തെ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ ജില്ലയിലെ മൽസ്യത്തൊഴിലാളികളെ ആഗസ്ത് 31ന് ജില്ലാ പഞ്ചായത്ത് ആദരിക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന എന്റെ ഒരു മാസം കേരളത്തിന് കാംപയിന്റെ ഭാഗമാവാൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി ജയബാലൻ മാസ്റ്റർ, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ തോമസ് വർഗീസ്, ജോയ് കൊന്നക്കൽ, അൻസാരി തില്ലങ്കേരി, സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Read more topics: flood, District, panchayat, members,
English summary
flood District panchayat members in Kerala for one month The fishermen on the rescue operation will be honored
topbanner

More News from this section

Subscribe by Email