Monday September 24th, 2018 - 2:26:am
topbanner

പ്രളയ പുനരധിവാസം : ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം : കെ.വി.തോമസ്.എം.പി.

bincy
പ്രളയ പുനരധിവാസം : ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം : കെ.വി.തോമസ്.എം.പി.

ഇടുക്കി : പ്രളയ മഹാദുരന്തത്തിന്റെ വേദന പേറുന്ന ജനങ്ങൾ അവരവരുടെ വാസസ്ഥലത്തേക്ക് തിരിച്ചു ചെല്ലുമ്പോൾ അസഹനീയമായ ജീവിത സാഹചര്യങ്ങളാണ് അവരെ കാത്തിരിക്കുന്നത് എന്ന യാഥാർത്ഥ്യം മനസ്സിലാക്കി പുനരിവാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് കെ.വി.തോമസ്.എം.പി. എല്ലായിടത്തും മാലിന്യ കുമ്പാരങ്ങൾ കുമിഞ്ഞു കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നു. ശുദ്ധജലം, വൈദ്യുതി എന്നിവ അടിയന്തിരമായി പുന:സ്ഥാപിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം.

താമസയോഗ്യമായ വീടുകളും പാത്രങ്ങൾ ഉൾപ്പടെയുള്ള നിത്യോപയോഗ വസ്തുക്കൾ നശിച്ചുപോയതിനാലും തൊഴിലെടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലും വീടുകളിലേക്കു പോയവരിൽ ഭുരിഭാഗവും തിരിച്ചു വീണ്ടും ക്യാമ്പിലേക്കു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ക്യാമ്പുകളിൽ ഭൂരിഭാഗവും പിരിച്ചുവിടപ്പെടുകയും ബാക്കിയുള്ളവ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയുമാണ്.

ദുരന്തകാലത്ത് പൊതുസമൂഹം ദുരന്തബാധിതരോട് പുലർത്തിയ ആർദ്രതയും കാരുണ്യവും ക്യാമ്പുകളിലേക്കു തിരിച്ചു വരുന്നവരോട് സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഉണ്ടാകണം. ജീവിതം ആരംഭിക്കുന്നതിനു വേണ്ടി വരുന്ന സമാശ്വാസ ധനസഹായം ഓരോ കുടുംബത്തിനും ഉടനെ നല്കണം. ദുരന്ത മേഖലകളിലെ പഞ്ചായത്ത് മുൻസിപ്പാലിറ്റികൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടണം.

 

Read more topics: flood, Cleaning, activities, increase
English summary
flood Cleaning activities should be effective We need to increase government intervention
topbanner

More News from this section

Subscribe by Email