Monday September 24th, 2018 - 11:17:am
topbanner

പ്രളയക്കെടുതി: ഇടുക്കി ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു

bincy
പ്രളയക്കെടുതി: ഇടുക്കി ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു

ഇടുക്കി ബ്ലോക്കില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണിടിഞ്ഞുവീണ് ശോചനീയാവസ്ഥയിലായ കരിമ്പന്‍ ബസ് സ്റ്റാന്റും പരിസരവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇടുക്കി ബ്ലോക്ക്പഞ്ചായത്തുതല ശുചീകരണ പരിപാടി തടിയമ്പാട് ചപ്പാത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. വെളളം കയറിയിറങ്ങിയ തടിയമ്പാട് ട്ടൗണും പരിസരപ്രദേശവും സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ഇടുക്കി ബ്ലോക്ക്പരിധിയിലുളള എല്ലാ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലും അതാത് പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യം, പോലീസ്, ദാരിദ്ര്യലഘൂകരണവിഭാഗം, ജില്ലാ പ്ലാനിംഗ് ഓഫീസ്, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എന്‍സിസി, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, സാക്ഷരതാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാമേഖലകളില്‍
നിന്നുളളവരും ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളായി

Read more topics: flood, Cleaning, activities
English summary
flood; Rozi Augustine MLA inaugurated the sanitation works at Idukki district
topbanner

More News from this section

Subscribe by Email