Monday September 24th, 2018 - 1:18:pm
topbanner

പ്രളയക്കെടുതി : ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വാർഡ്റൂമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസ് മാറി; തീരുമാനങ്ങൾ ദ്രുതഗതിയിൽ

bincy
പ്രളയക്കെടുതി : ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വാർഡ്റൂമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസ് മാറി; തീരുമാനങ്ങൾ ദ്രുതഗതിയിൽ

ആലപ്പുഴ: രണ്ട് ദിവസമായി 24 മണിക്കൂറും തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വാർഡ് റൂമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസ് മാറി. യുദ്ധമുറിക്ക് സമാനമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തീരുമാനങ്ങളാണ് ഇവിടെ നിന്നും ദ്രുതഗതിയിൽ രൂപപ്പെട്ടത്. സജി ചെറിയാൻ എം.എൽ.എ. മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ നിലയുറപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം ഉടനടി നൽകി. 

ചെങ്ങന്നൂരിൽ ഇന്നലെ ഹെലികോപ്ടറിലെത്തിയ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ പി. വേണുഗോപാൽ, ജില്ല കളക്ടർ എസ്. സുഹാസ്, ഐ.ജി. വിജയ് സാക്കറെ, ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നലെ ചെങ്ങന്നൂരിലെ കൺട്രോൾ റൂം പ്രവർത്തിച്ചത്. മരണത്തിന് അരികിലെത്തിയവരെ ജീവനോടെ ക്യാമ്പുകളിൽ എത്തിക്കുക എന്ന ദുഷ്‌ക്കരമായ പ്രവർത്തിയാണ് താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ നടന്നത്.

നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കാമായിരുന്ന സാഹചര്യത്തെ കൈപ്പിടിയിലൊതുക്കാനായത് സ്പെഷ്യൽ ഓഫീസറുടേയും ജില്ല കളക്ടറുടേയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടുകളാണ്. കൃത്യതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ചെങ്ങന്നൂരിലുണ്ടായ പ്രളയ ദുരന്തത്തെ എട്ടു പേരുടെ മരണത്തിൽ ഒതുക്കാൻ കഴിഞ്ഞത്.

ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പാണ്ടനാട് ചില സ്ഥലങ്ങളിൽ ഇപ്പോഴും നാമമാത്രമായി ക്യാമ്പിൽ എത്താതെ അവശേഷിക്കുന്നവർക്കുള്ള ഭക്ഷണവും മരുന്നുകളും അതിവേഗത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ഫോൺ കണക്ഷനുകളുള്ള ചെങ്ങന്നൂരിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനനിരതമാണ്. വിവിധ കൗണ്ടറുകളിലായി രക്ഷാബോട്ടുകളുടെ രജിസ്ട്രേഷൻ, ടൺ കണക്കിന് വരുന്ന ഭക്ഷണ വസ്തുക്കളുടെ വിതരണം, സൈന്യത്തിന്റെ വിന്യാസം തുടങ്ങിയവ നടുന്നു വരുന്നു.

ഒരു ലക്ഷത്തിലധികം ആളുകളെയാണ് മരണമുഖത്തു നിന്നും രക്ഷിച്ചെടുത്തത്. ചെങ്ങന്നൂരിലെ 11 വില്ലേജുകളിലേയും ഉയർന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ തയ്യാറായി കഴിഞ്ഞു. അഞ്ച് ഹെലികോപ്ടറുകളിലായി ഇന്നലേയും ഭക്ഷണ വിതരണവും രക്ഷാപ്രവർത്തനവും നടത്തി. താലൂക്ക് ഓഫീസിനോട് അനുബന്ധിച്ചുള്ള അഞ്ച് ഗോഡൗണുകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം ക്യാമ്പുകളിലേക്കും തുരുത്തുകളിൽ അവശേഷിക്കുവർക്കുമായി വിതരണം ചെയ്തു വരുന്നു.

ക്യാമ്പുകളിൽ ആവശ്യമായ പാചക വാതക സിലിണ്ടറുകൾ ഗ്യാസ് ഏജൻസികളിൽ നിന്നും എത്തിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ പി. വേണുഗോപാൽ പറഞ്ഞു. എല്ലാ ക്യാമ്പുകളിലും ആവശ്യമുള്ള അത്രയും സിലിണ്ടറുകളുടെ കണക്ഷൻ നൽകണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ വെളിച്ചമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. 50 ജനറേറ്ററുകൾ തയ്യാറായിട്ടുണ്ട്. പോലീസിന്റെ പക്കൽ മാത്രം 51 ടോറസ് ലോറികളാണ് വിവിധ ആവശ്യങ്ങൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. 53 അസ്‌കാ ലൈറ്റുകളും രക്ഷാപ്രവർത്തനങ്ങൾക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Read more topics: flood, Chengannur,Taluk, Office,
English summary
flood The Chengannur Taluk Office has become the wardrobe of relief work. Decisions are quick
topbanner

More News from this section

Subscribe by Email