Monday September 24th, 2018 - 7:10:pm
topbanner

ഇടുക്കി ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കലക്ടര്‍ കെ. ജീവന്‍ബാബു സന്ദര്‍ശിച്ചു

bincy
ഇടുക്കി ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കലക്ടര്‍ കെ. ജീവന്‍ബാബു സന്ദര്‍ശിച്ചു

ഇടുക്കി : വാഴത്തോപ്പ് പഞ്ചായത്തില്‍ പാറേമാവ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ജില്ലാകലക്ടർ കെ. ജീവന്‍ബാബുവും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ക്യാമ്പ് അംഗങ്ങളുടെ ആരോഗ്യം, തൊഴില്‍, താമസ സൗകര്യങ്ങളെ ക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളോട്അവരുടെ ജോലികള്‍ സംബന്ധിച്ചും ആരോഗ്യ, ശുചിത്വ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. എലിപ്പനി പ്രതിരോധ ഗുളികകളും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ ദുരിതാശ്വാസ കിറ്റും നല്‍കി.



ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബുവിന് പുറമെ ആര്‍.ഡി.ഒ എം.പി വിനോദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ജില്ലാ ലേബര്‍ ഓഫീസര്‍ നവാസ്, ജില്ലാ മലേറിയ ഓഫീസര്‍ , തഹസീല്‍ദാര്‍, റവന്യൂ,ആരോഗ്യ, തൊഴില്‍ വകുപ്പ്
ഉദ്യോഗസ്ഥര്‍ തുട ങ്ങിയവര്‍ സന്നിഹിതരായിരുന്നു. 1304 പേര്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായം നല്‍കി ജില്ലയില്‍ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും വീടുകള്‍ തകര്‍ന്നവര്‍ക്കും വീട് വാസയോഗ്യമല്ലാതായി തീര്‍ന്നവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപയുടെ അടിയന്തര ധനസഹായം 1304 കുടുംബങ്ങള്‍ക്ക് നൽകി ഇതുവരെയുള്ള കണക്ക് പ്രകാരം 3120 പേരാണ് അടിയന്തര ധനസഹായത്തിലുള്ള പട്ടികയിലുള്ളത്.

ബുധനാഴ്ച ഇന്നലെ വൈകിട്ട് വരെ തൊടുപുഴ താലൂക്കിലെ 77 കുടുംബങ്ങള്‍ക്കും ഇടുക്കി താലൂക്കിലെ 183 കുടുംബങ്ങള്‍ക്കും ദേവികുളത്ത് 181 കുടുംബങ്ങള്‍ക്കും പീരുമേട് 672 കുടുംബങ്ങള്‍ക്കും ഉടുമ്പന്‍ചോലയില്‍ 191 കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയിട്ടുള്ളത്.

Read more topics: flood, Camps, Visited, Collector
English summary
Idukki District Camps of other state workers Visited Collector k. jeevan babu
topbanner

More News from this section

Subscribe by Email