Friday November 16th, 2018 - 9:52:pm
topbanner

പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണം; കളക്ടർ ടി വി അനുപമ

bincy
പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണം; കളക്ടർ ടി വി അനുപമ

തൃശൂർ : പ്രളയബാധിതരായവർ വീടുകളിൽ നിന്ന് പുറന്തളളുന്ന പാഴായ നിത്യോപയോഗസാധനങ്ങൾ ശേഖരിക്കാൻ കണ്ടെത്തിയ താൽക്കാലിക സംഭരണ കേന്ദ്രങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ അഭ്യർത്ഥിച്ചു. ജില്ലയിൽ ഇതിനായി കണ്ടെത്തിയ കൊരട്ടി ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ സ്ഥലം താലൂക്ക് ഒാഫീസ്, ഹരിതകേരളം ജില്ലാ ഒാഫീസ് എന്നിവിടങ്ങളിൽ നിന്ന് പരിശോധിച്ച് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതാണെന്നും അവർ അറിയിച്ചു.

പാഴ്വസ്തുക്കൾ നിരത്തിലും പൊതു ഇടങ്ങളിലും നിറയുന്ന സാഹചര്യത്തിലാണ് അവ മൊത്തം ശേഖരിച്ച് ക്വീൻ കമ്പനിയടക്കമുളള ഏജൻസിക്ക് കൈമാറൻ സർക്കാർ തീരുമാനിച്ചത്. ഇതിനാണ് താൽക്കാലിക സംഭരണ കേന്ദ്രങ്ങൽ ഒരുക്കുന്നത്. അഴുകുന്ന ജൈവമാലിന്യങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ശേഖരിക്കുന്നതല്ല. പാഴ്വസ്തുക്കൾ കൂട്ടിയിട്ട് മാലിന്യകൂമ്പാരമാക്കുകയല്ല മറിച്ച് അവ ഒരുമിച്ച് സംഭരിച്ച് ജില്ലയക്ക് പുറത്ത് കൊണ്ടുപോവുകയാണ് ലക്ഷ്യം.

ജില്ലയിൽ പൊതുട്രഞ്ചിംഗ് ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം താൽക്കാലിക സംഭരണ സംവിധാനങ്ങൾ കൂടിയേ തീരൂ. താൽക്കാലിക സംഭരണ കേന്ദ്രങ്ങൾക്കെതിരെ പ്രാദേശിക എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തരം താൽക്കാലിക സംഭരണകേന്ദ്രങ്ങളോട് രാഷ്ട്രീയം, പ്രാദേശികത, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ വാർത്തക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

 

Read more topics: flood, waste, facilities, TV Anupama
English summary
flood The public must coordinate the storage facilities; District Collector TV Anupama
topbanner

More News from this section

Subscribe by Email