Saturday April 20th, 2019 - 6:01:am
topbanner
topbanner

പരീക്ഷണപ്പറക്കല്‍ വിജയം; കണ്ണൂരില്‍ ആദ്യവിമാനമിറങ്ങി

NewsDesk
പരീക്ഷണപ്പറക്കല്‍ വിജയം; കണ്ണൂരില്‍ ആദ്യവിമാനമിറങ്ങി

മട്ടന്നൂര്‍: ഉത്തരമലബാറിന്റെ വിശേഷിച്ചും കണ്ണൂരിന്റെ ചിരകാല അഭിലാഷമായ വിമാനത്താവളത്തിന്റെ ആദ്യഘട്ടം വജയം. വ്യോമസേനയുടെ കോഡ് 2ബി വിമാനം ഉപയോഗിച്ച് നടന്ന പരീക്ഷണപ്പറക്കല്‍ വിജയകരമായി.

രാവിലെ 9.02ഓടെ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ പറന്നിറങ്ങി. വിമാനമിറങ്ങുന്നത് കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്‌സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്‌റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് എല്‍.ഇ.ഡി ചുവരുകളും 12 ടി.വികളും ഒരുക്കിയിരുന്നു.

അതേസമയം, ചടങ്ങില്‍ നിന്ന് ഇടതു മുന്നണിയുടെ ജനപ്രതിനിധികള്‍ വിട്ടുനിന്നു. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

ട്രാഫിക് സിനിമ ഇസ്ലാം വിരുദ്ധം; രാജേഷ് പിള്ളയെ അവഹേളിച്ച് മതഭ്രാന്തന്‍

Read more topics: flight, kannur, airport
English summary
first flight landed safely in kannur airport
topbanner

More News from this section

Subscribe by Email