topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

ഹരിതകേരളം ഒന്നാം വാർഷികം: തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷണം ഹരിതവത്കരണ പ്രവൃത്തികൾ

Neethu
ഹരിതകേരളം ഒന്നാം വാർഷികം: തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷണം ഹരിതവത്കരണ പ്രവൃത്തികൾ

പാലക്കാട്: അന്തരീക്ഷ താപനം തടഞ്ഞ് ജൈവവൈവിധ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച 'ഹരിത കേരളം' മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളിലായി 120 ലധികം ജലസംരക്ഷണ- ഹരിതവത്കരണ പ്രവൃത്തികളും തുടങ്ങും.

ചെക്ക് ഡാമുകൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ, ഗാബിയോൺ ചെക്ക് ഡാമുകൾ, കുളങ്ങളുടെ സംരക്ഷണം, നിർമ്മാണം, പരമ്പരാഗത ജലാശയങ്ങളുടെ സംരക്ഷണം, വൃക്ഷതൈകളുടെ നഴ്സറി പരിപാലനം, കമ്പോസ്റ്റ് പിറ്റുകൾ, സോക്ക് പിറ്റുകൾ പ്രവൃത്തികളാണ് മുഖ്യമായും നിർവഹിക്കുന്നത്. നാടൻ ഫലവൃക്ഷങ്ങളായ, പ്ലാവ്, മാവ്, പുളിമരം എന്നിവയുടെ നഴ്സറി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷതൈകൾ ഉൽപാദിപ്പിച്ച് നട്ടുപിടിപ്പിക്കും. 'തേൻ കനി വനം' പദ്ധതിയും ഇൗ കാലയളവിൽ തുടങ്ങും.

Read more topics: palakkad, haritha keralam, first
English summary
first anniversary of haritha keralam
topbanner topbanner

More News from this section

Subscribe by Email