Saturday September 22nd, 2018 - 4:48:pm
topbanner

കോട്ടയത്തു ദമ്പതികളെ കയ്യേറ്റം ചെയ്തവർക്കെതിരെ ഡി.ജി.പിക്കു പരാതി

Mithun muyyam
കോട്ടയത്തു ദമ്പതികളെ കയ്യേറ്റം ചെയ്തവർക്കെതിരെ ഡി.ജി.പിക്കു പരാതി

കോട്ടയം: കയ്യേറ്റത്തിനിരയായഓട്ടോഡ്രൈവര്‍മാകള്‍ ഓട്ടോഡ്രൈവര്‍മാർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. തിരുവനന്തപുരം ആനയറ സ്വദേശി പി. ശിവബാബുവാണ് പരാതി നല്‍കിയത്.ഫെബ്രുവരി 22 ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വൈക്കം ഉല്ലല ക്ഷേത്രത്തിലേക്ക് പോകാനെത്തിയ ശിവബാബുവിനെയും കെ.എസ്.ഇ.ബി സബ് എന്‍ജിനീയറായ ഭാര്യ പത്മഷീജയേയും കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ വച്ച് ഓട്ടോറിക്ഷത്തൊഴിലാളികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു..

തന്നോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭാര്യയെ അസഭ്യം പറഞ്ഞതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ഇതിനിടെ സംഭവം കണ്ട് സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതിനെക്കുറിച്ചും പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുന്ന് പകര്‍ത്താനെത്തിയപ്പോള്‍ തന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചത്. തങ്ങള്‍ക്കുണ്ടായ മാനസികവും ശാരീരികവുമായ വേദന ആര്‍ക്കും ഉണ്ടാകരുതെന്നാണ് പരാതി നല്‍കാന്‍ ഇടയാക്കിയത്. ഇത്തരത്തിലുളള സംഭവം ഇനി ആവര്‍ത്തിക്കരുത്. യാത്ര ചെയ്യുന്ന വാഹനം ഏതെന്ന് തീരുമാനിക്കാനും അത് പിടിക്കാനുമുളള സ്വാതന്ത്യം യാത്രികനുണ്ട്. തന്റെ ഈ പരാതിയില്‍ സത്വര തീരുമാനം വേണമെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് വന്ന പത്രങ്ങളുടെ കോപ്പിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

ഉല്ലലയിലേക്ക് പോകാന്‍ ആ ഓട്ടോ റിക്ഷയില്‍ കയറുകയും ഉടന്‍ തന്നെ ബസ് സ്റ്റാന്റിന് സമീപമുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ ചാടി വീഴുകയും ഓട്ടോക്കാരനെ ആക്രമിക്കുവാനും ശ്രമിച്ചു. ഇതു കണ്ട് ഞങ്ങള്‍ ഭയന്നു. കാര്യമെന്തെന്ന് ഭാര്യ ചോദിച്ചപ്പോള്‍ ചീത്ത പറയുകയും ഞങ്ങള്‍ പുറത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഞങ്ങളെ കയറ്റിയ ഓട്ടോ റിക്ഷാക്കാരനെ രക്ഷപ്പെടുത്തുന്നതിനു പെട്ടെന്ന് പുറത്തിറങ്ങി പറഞ്ഞു വിടുകയും ചെയ്തു. ഇതിനിടയില്‍ ഞങ്ങള്‍ തിരുവനന്തപുരത്തു നിന്നും വരുന്നവരാണെന്നും ആവശ്യം അറിയിക്കുകയും ഏഴു മണിക്ക് മുമ്പായി ഉല്ലല അമ്പലത്തില്‍ എത്തണമെന്നും പറഞ്ഞപ്പോള്‍ 'ഞങ്ങള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല' എന്നു പറഞ്ഞ് വാക്കു തര്‍ക്കമാകുകയും ഞങ്ങളെ കൈയേറ്റം ചെയ്യുകയും ചീത്ത പറയുകയും ചെയ്തിരുന്നു. അതിനിടെ പ്രശ്നത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തകനെ അക്രമിക്കുകയ്യായിരുന്നു.

Read more topics: kottayam, attack, complaint ,
English summary
DGP has filed complaint against those who attacked the couple
topbanner

More News from this section

Subscribe by Email