topbanner
Thursday November 23rd, 2017 - 7:08:am
topbanner
Breaking News

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

suvitha
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ നഗര പരിധിയിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായുള്ള പകര്‍ച്ചപ്പനി ബോധവത്കരണ സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം ആര്‍.കെ.ഡി.എന്‍.എസ്.എസ്. സ്‌കൂളില്‍ വച്ച് മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനില്‍ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ വ്യാപിക്കു വേളയില്‍ ദേശീയ ആരോഗ്യ ദൗത്യം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്സുമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണെ് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത.പി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ സ്വപ്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രോഗ്രാം മാനേജര്‍ നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം നല്‍കുന്നതിനായി ജില്ലാ ഡെപ്യൂട്ടി മാസ്സ് മീ‍ഡിയ ഓഫീസര്‍ നിമ ഗംഗ, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ശ്രീകാന്ത് എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കി.

തുടര്‍ന്ന് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് ശാസ്തമംഗലം കൊച്ചാര്‍ വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനവും ലഘുലേഖ വിതരണവും നടത്തി. എപത്തിയെട്ടോളം വരുന്ന എസ്പിസി വിദ്യാര്‍ത്ഥികളാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് ഉഷ ദേവി, എസ്പിസി ഇന്‍സ്ട്രക്ടര്‍മാര്‍, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: trivandrum, fever, campaign,
English summary
The seminar was inaugurated by fever Campaigners
topbanner topbanner

More News from this section

Subscribe by Email