Wednesday November 21st, 2018 - 7:36:pm
topbanner

വൈക്കോലിന് പൊന്നും വില... പണം കൊയ്ത് കര്‍ഷകര്‍

suvitha
വൈക്കോലിന് പൊന്നും വില... പണം കൊയ്ത് കര്‍ഷകര്‍

ആലപ്പുഴ: സംസ്ഥാനത്തെ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കത്തിച്ച് കളയുന്ന വൈക്കോല്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമായി കര്‍ഷകര്‍ രംഗത്ത്. നെല്ലിനൊപ്പം മികച്ച വിലയില്‍ വില്‍പ്പന നടത്താന്‍ സാധിക്കുന്ന ഒന്നാണ് വൈക്കോല്‍.

അടുത്ത കൃഷിക്ക് വേണ്ടി നിലം ഒരുക്കുന്നതിനും മറ്റുമായി പാടത്ത് വച്ച് കത്തിച്ച് കളയുകയോ ഏജന്റുമാര്‍ക്ക് വെറുതെ കൊടുക്കുകയോ ആണ് പതിവ്. എന്നാല്‍ സര്‍ക്കാരും കൃഷി വകുപ്പും പാടശേഖര സമിതിയും അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വൈക്കോല്‍ സംഭരിക്കാനാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഇപ്പോഴുള്ള കൊയ്ത്ത് യന്ത്രത്തെ റീഡിസൈന്‍ ചെയ്യുക. നിലവില്‍ യന്ത്രം നെല്‍ചെടിയുടെ പകുതി ഭാഗത്ത് നിന്നുമാണ് മുറിക്കുന്നത്. അതിനാല്‍ തന്നെ നെല്‍ ചെടിയുടെ പകുതി ഭാഗം മുതല്‍ താഴോട്ടുള്ള ഭാഗം അവിടെത്തന്നെ നില്‍ക്കും. ഇത് ഒഴിവാക്കാന്‍ ചെടിയുടെ ചുവട് ഭാഗത്ത് നിന്നും മുറിച്ചെടുക്കുക, തുടര്‍ന്ന് വിളവെടുപ്പിന് ഒപ്പം തന്നെ ട്രാക്ടറില്‍ വൈന്‍ഡിംഗ് യന്ത്രം ഘടിപ്പിച്ച് വൈക്കോല്‍ ശേഖരിക്കുക.

നെല്ലുസംഭരണവും വൈക്കോല്‍ ശേഖരണവും ഒരേ സമയം ഇതിലൂടെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. വൈക്കോല്‍ ചുറ്റിയെടുക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകുവാനും സാധിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ലഭിക്കും. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ പാടശേഖരങ്ങളില്‍ വൈന്‍ഡിംഗ് യന്ത്രം ഉപയോഗിച്ച് വൈക്കോല്‍ ശേഖരണം നടത്തുന്നുണ്ട്.

വൈക്കോലിന് ആവശ്യക്കാര്‍ ധാരാളം

ജില്ലയിലെ കര്‍ഷകരില്‍ നിന്നുമാണ് സൗജന്യമായും ചുളുവിലയ്ക്കും വാങ്ങുന്ന വൈക്കോല്‍ നേരെ പോകുന്നത് തമിഴ്നാട്ടിലേക്കാണ്. അവിടെയുള്ള കന്നുകാലി ഫാമുകളിലേക്കാണ് ഇവയെടുക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്നും സംഭരിക്കുന്ന വൈക്കോലിന് മികച്ച വില ലഭിക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്നുള്ള വൈക്കോലിനാണ് ഗുണനിലവാരം കൂടുതലുള്ളതെന്ന് ക്ഷീരകര്‍ഷകര്‍ പറഞ്ഞു. വൈക്കോല്‍ അടുക്കി ശേഖരിച്ച് നല്‍കിയാല്‍ എത്ര രൂപ നല്‍കിയും വാങ്ങുവാന്‍ തദ്ദേശീയരായ ക്ഷീര കര്‍ഷകര്‍ പോലും തയ്യാറാണ്. പച്ചപുല്ലിന്റെ ക്ഷാമവും മറ്റും മൂലം നിലവില്‍ ചെറിയ ലോഡിന് പോലും ആറായിരത്തിന് മുകളില്‍ വില ലഭിക്കുന്നുണ്ട്.

 

Read more topics: alappuzha, state level, farmers
English summary
The hay is gold prices ... the cash harvest farmers
topbanner

More News from this section

Subscribe by Email