Monday September 24th, 2018 - 7:09:pm
topbanner

യുവതിയുമായി ഒളിച്ചോടിയിട്ടില്ല; പത്രസമ്മേളനത്തില്‍ വിശദീകരിച്ച് ജ്യോത്സ്യന്‍ സുഭാഷ്‌

suvitha
യുവതിയുമായി ഒളിച്ചോടിയിട്ടില്ല; പത്രസമ്മേളനത്തില്‍ വിശദീകരിച്ച് ജ്യോത്സ്യന്‍ സുഭാഷ്‌

കണ്ണൂര്‍: വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ യുവാവ് രംഗത്ത്. കണ്ണൂരില്‍ അറിയപ്പെടുന്ന ജോത്സ്യനായ സുഭാഷാണ് തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ എത്തിയിരിക്കുന്നത്. കാലങ്ങള്‍ക്ക് മുന്‍പ് വന്ന പത്രവാര്‍ത്തയും ജോത്സ്യന്റെയും യുവതിയുടെയും ചിത്രം ചേര്‍ത്താണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് സത്യാവസ്ഥയുമായി സുഭാഷ് എത്തിയിരിക്കുന്നത്.

2007 ല്‍ ഒരു സായാഹ്ന പത്രത്തില്‍ സുഭാഷിനെയും ഒരു യുവതിയെയും ചേര്‍ത്ത് അപകീര്‍ത്തികരമായ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത അസത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പത്രത്തില്‍ ക്ഷമാപണം നടത്തിയുള്ള വാര്‍ത്തയും വന്നിരുന്നു. പിന്നീട് ഈ അടുത്ത ദിവസങ്ങളില്‍ വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗ്‌സ് ഉപയോഗിച്ച് ഫേസ്ബുക്ക്, വാട്സ് ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് കണ്ണപുരം പോലീസ് സ്‌റ്റേഷന്‍, വളപട്ടണം സി ഐ, കണ്ണൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തെറ്റായ വാര്‍ത്തയെത്തുടര്‍ന്ന് തന്റെ ഭാര്യക്കും, മക്കള്‍ക്കും ഏറെ വിഷമം നേരിടുന്നതായും സുഭാഷ് പറഞ്ഞു. സുഭാഷിന്റെ കൂടെ ഒളിച്ചോടി എന്ന് പറയപ്പെടുന്ന ബന്ധു കൂടിയായ യുവതിയുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണെന്നും പറഞ്ഞു.

ജ്യോതിഷ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നവരാണ് കുപ്രചണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി ആര്‍ക്കും ഇത്തരത്തില്‍ അപമാനം ഉണ്ടാകാതിരിക്കട്ടെയെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു.

English summary
Not eloped with woman; In the press conference, astrologer Subhash explained
topbanner

More News from this section

Subscribe by Email