Wednesday September 26th, 2018 - 4:36:am
topbanner

പെണ്‍കുട്ടിയുടെ പേരില്‍ ഫെയ്‌സ്ബുക്ക് ഐഡിയുണ്ടാക്കി അശ്‌ളീല ചാറ്റിംഗ്: സഹപാഠിയായ യുവാവ് പിടിയില്‍

Neethu
പെണ്‍കുട്ടിയുടെ പേരില്‍ ഫെയ്‌സ്ബുക്ക് ഐഡിയുണ്ടാക്കി അശ്‌ളീല ചാറ്റിംഗ്: സഹപാഠിയായ യുവാവ് പിടിയില്‍

കോട്ടയം: സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയുണ്ടാക്കി അശ്‌ളീല ചാറ്റിംഗ് നടത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ചങ്ങനാശേരി കാട്ടൂപ്പറമ്പില്‍ ഡാനിയെയാണ് (21) പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയത്തെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനിയും സഹപാഠിയുമായ പെണ്‍കുട്ടിയുടെ പേരിലാണ് ഇയാള്‍ വ്യാജ ഫേസ് ബുക്ക് ഐ.ഡി നിര്‍മ്മിച്ചത്. പെണ്‍കുട്ടിയുടെ ഫോട്ടോയും ഇയാള്‍ ഫേസ് ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സംഭവം അറിയുന്നത്.

തുടര്‍ന്ന് അമ്മയോട് വിവരം പറയുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സഹപാഠിയായ യുവാവാണെന്ന് കണ്ടെത്തിയത്. വെസ്റ്റ് സി.ഐ നിര്‍മല്‍ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കി.

 

Read more topics: kottayam, facebook, fake ID,
English summary
fake facebook ID young man arrest
topbanner

More News from this section

Subscribe by Email