Sunday June 16th, 2019 - 8:20:am
topbanner
topbanner

കള്ളനോട്ട് കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍

fasila
കള്ളനോട്ട് കേസ്: രണ്ടുപേര്‍കൂടി അറസ്റ്റില്‍

പാലക്കാട്: 2000 രൂപയുടെ കള്ളനോട്ട് പിടികൂടിയതില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. തൃശൂര്‍ കാട്ടൂര്‍ തോട്ടപ്പുള്ളി വീട്ടില്‍ ടി.എന്‍. മണി (45), തൃശൂര്‍ വെങ്കിടങ്ങ് പെരുമ്പടപ്പില്‍ വീട്ടില്‍ സദു എന്ന സദാനന്ദന്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിയില്‍ നിന്നും 2000 രൂപയുടെ 40 കള്ളനോട്ടും സദാനന്ദനില്‍ നിന്നും 20 കള്ളനോട്ടും പിടികൂടിയതായി പോലീസ് പറഞ്ഞു.

മണിയെ വ്യാഴാഴ്ച തൃശൂര്‍ കാട്ടൂര്‍ ചേലക്കത്തറയില്‍നിന്നും, സദാനന്ദനെ ഇന്നലെ ചെര്‍പ്പുളശേരി പേങ്ങാട്ടിരിയില്‍ നിന്നുമാണു പിടികൂടിയത്. കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍, കളര്‍പ്രിന്റര്‍ എന്നിവ കാട്ടൂര്‍ ചേലക്കത്തറയിലെ മണിയുടെ താമസ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം കള്ളനോട്ടുമായി അറസ്റ്റിലായ മലപ്പുറം കാടാമ്പുഴ ഓണത്തു കാട്ടില്‍ അബ്ദുള്‍ കരീമിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കളളനോട്ടിന്റെ ഉറവിടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മണിയും സംഘവും കള്ളനോട്ട് നിര്‍മിച്ച് കോഴിക്കോട്, പാലക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, ചാലിശ്ശേരി, കൊഴിഞ്ഞാമ്പാറ ഭാഗങ്ങളില്‍ വിതരണം നടത്തിയതായാണ് വിവരം.

കള്ളനോട്ട് ഡിസൈന്‍ ചെയ്തവരുള്‍പ്പടെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇടനിലക്കാര്‍ വഴിയും നേരിട്ടും ഇവര്‍ കള്ളനോട്ട് വിതരണം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കള്ളനോട്ട് കേസില്‍ അറസ്റ്റിലായവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐ. സി.കെ. രാജേഷ്, റോയ് ജോര്‍ജ്, എ.എസ്.ഐ. സി.ടി. ബാബുരാജ്, എസ്.സി.പി.ഒ. ശങ്കരനാരായണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read more topics: fake currency, case, two arrested,
English summary
fake currency case: two arrested
topbanner

More News from this section

Subscribe by Email